
വാഷിംഗ്ടണ്‍: ലഹരി ഉപയോഗിച്ച ശേഷം വിമാന എന്‍ജിനുകള്‍ ഓഫാക്കാന്‍ ശ്രമിച്ചെന്ന് കുറ്റസമ്മതം നടത്തി പൈലറ്റ്. 3000 അടി ഉയരത്തിലെത്തിയ വിമാനത്തിന്റെ എന്‍ജിനാണ് ഓഫാക്കാൻ ശ്രമിച്ചത്. കുറ്റത്തിൽ വിചാരണ നേരിടുന്നതിനിടയിലാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്. സഹപൈലറ്റിന്റെ കൃത്യമായ ഇടപ്പെടലിൽ അന്ന് വലിയ അപകടമാണ് ഒഴിവായത്.
2023 ലാണ് സംഭവം നടക്കുന്നത്. 80 ഓളം യാത്രകാരുമായി വാഷിംഗ്ടണില്‍ നിന്ന് സാന്‍സ്ഫ്രാന്‍സിസ്‌കോയിലേക്ക് പോയ യാത്രാവിമാനത്തിലായിരുന്നു സംഭവം. മാജിക് മഷ്‌റൂം എന്ന ലഹരി പദാര്‍ത്ഥം ഉപയോഗിച്ച ശേഷം വിമാനത്തില്‍ കയറിയ പൈലറ്റ് 3000 അടി ഉയരത്തിലെത്തിയത്തോടെ എന്‍ജിന്‍ ഓഫാക്കാന്‍ തുനിയുകയായിരുന്നു. ദീര്‍ഘകാല ജയില്‍ ശിക്ഷ ഒഴിവാക്കുന്നതിനാണ് ഇയാള്‍ ഇപ്പോള്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നതെന്നാണ് നിഗമനം.
വാഷിംഗ്ടണിലെ എവറെറ്റില്‍ നിന്ന് സാന്‍സ്ഫ്രാന്‍സിസ്‌കോയിലേക്ക് പോവുകയായിരുന്ന ഹൊറൈസണ്‍ എയറിന്റെ വിമാനത്തിന്റെ എന്‍ജിനുകളാണ് ജോസഫ് എമേഴ്‌സണെന്ന പൈലറ്റ് ഓഫാക്കാന്‍ ശ്രമിച്ചത്. അലാസ്‌കാ വിമാനത്തിലെ പൈലറ്റായിരുന്നു ഇയാള്‍. ഹൊറൈസണ്‍ എയറിന്റെ വിമാനത്തിലെ കോക്പിറ്റിനുള്ളിലെ എക്‌സ്ട്രാ സീറ്റിലായിരുന്നു ജോസഫ് എമേഴ്‌സണ്‍ സഞ്ചരിച്ചിരുന്നത്.
കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാവാതെയിരിക്കാന്‍ സഹപൈലറ്റ് ഉടന്‍ തന്നെ വിമാനം താഴെയിറക്കുകയായിരുന്നു. പിന്നാലെ സ്റ്റേറ്റ് കോടതി സംഭവത്തില്‍ പൈലറ്റിന് 50 ദിവസം ജയില്‍ ശിക്ഷയും അഞ്ച് വര്‍ഷത്തെ നിരീക്ഷണവും ശിക്ഷയായ വിധിച്ചിരുന്നു.
കോക്പിറ്റില്‍ കയറാന്‍ ഫിറ്റ്‌നെസ് ഇല്ലാത്ത നിലയില്‍ കോക്പിറ്റിലെത്തി യാത്രക്കാരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് ഇയാള്‍ക്കെതിരായ മറ്റൊരു കുറ്റം. അടുത്ത സുഹൃത്തിന്റെ മരണത്തില്‍ മാനസികമായ തകര്‍ന്നിരുന്നതാണ് മാജിക് മഷ്‌റൂം ഉപയോഗിക്കാന്‍ കാരണമെന്നും ഇയാള്‍ പറഞ്ഞു.
Content Highlights- Pilot pleads guilty to trying to turn off plane's engine after using magic mushrooms