കെസിഎ ഏഞ്ചൽസിനെതിരെ കെസിഎ ക്വീൻസിന് 115 റൺസ് വിജയലക്ഷ്യം

തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായെങ്കിലും അഖിലയും അക്ഷയയും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഏഞ്ചൽസിനെ കരകയറ്റിയത്

കെസിഎ ഏഞ്ചൽസിനെതിരെ കെസിഎ ക്വീൻസിന് 115 റൺസ് വിജയലക്ഷ്യം
dot image

അടുത്ത വർഷം മുതൽ കെസിഎ തുടങ്ങുന്ന വനിതാ ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടന്ന പ്രദർശന മൽസരത്തിൽ കെസിഎ ഏഞ്ചൽസിനെതിരെ കെസിഎ ക്വീൻസിന് 115 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഏഞ്ചൽസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 114 റൺസെടുത്തത്.

തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായെങ്കിലും അഖിലയും അക്ഷയയും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഏഞ്ചൽസിനെ കരകയറ്റിയത്. ഇരുവരും ചേർന്ന് 38 റൺസ് കൂട്ടിച്ചേർത്തു. അഖില 24 റൺസും അക്ഷയ 23 റൺസും നേടി.

അവസാന ഓവറുകളിൽ ഇന്ത്യൻ അണ്ടർ 19 താരം കൂടിയായ വി ജെ ജോഷിതയുടെ പ്രകടനവും ശ്രദ്ധേയമായി. ജോഷിത 18 പന്തുകളിൽ നിന്ന് 22 റൺസെടുത്തു. ക്വീൻസിന് വേണ്ടി ഇന്ത്യൻ താരങ്ങളായ സജന സജീവനും ആശ ശോഭനയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Content Highlights: KCA Queens set a target of 115 runs against KCA Angels

dot image
To advertise here,contact us
dot image