ഗുജറാത്തില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ റോപ്‌വേ തകര്‍ന്ന് വീണു; ആറ് പേര്‍ക്ക് ദാരുണാന്ത്യം

ഇന്ന് വൈകിട്ട് 3.30ഓടെ നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുമ്പോഴാണ് സംഭവം

ഗുജറാത്തില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ റോപ്‌വേ തകര്‍ന്ന് വീണു; ആറ് പേര്‍ക്ക് ദാരുണാന്ത്യം
dot image

ഗാന്ധിനഗര്‍: ഗുജറാത്തിലെ പാവഗഢില്‍ കാര്‍ഗോ റോപ്‌വേ തകര്‍ന്ന് വീണ് ആറ് പേര്‍ക്ക് ദാരുണാന്ത്യം. നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 3.30ഓടെ നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുമ്പോഴാണ് സംഭവം. റോപ്‌വേയുടെ കേബിള്‍ പൊട്ടിയതിനെ തുടര്‍ന്ന് ട്രോളി തകര്‍ന്നു വീഴുകയായിരുന്നു.

രണ്ട് ലിഫ്റ്റ്മാന്‍മാരും രണ്ട് തൊഴിലാളികളും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 200 പടികള്‍ കയറിയെത്തേണ്ട, 800 മീറ്ററോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ മുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ട്രോളി ഉപയോഗിച്ചത്.

മുകളിലേക്ക് സാമഗ്രികള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന കാര്‍ഗോ റോപ്‌വേ ട്രോളി, കേബിളുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Ropeway collapses during temple construction in Gujarat six died

dot image
To advertise here,contact us
dot image