നമ്മുടെ നെയ്യ് ഇംഗ്ലീഷിൽ അറിയപ്പെടുന്നത് ഇങ്ങനെ!

നെയ്യും വെണ്ണയും തമ്മിലുളള വ്യത്യാസം എന്താണെന്ന് അറിയാമോ?

നമ്മുടെ നെയ്യ് ഇംഗ്ലീഷിൽ അറിയപ്പെടുന്നത് ഇങ്ങനെ!
dot image

സ്വര്‍ണ്ണ നിറമുളള, ധാരാളം ഗുണമേന്മയുള്ള നമ്മുടെ നെയ്യ് ഇംഗ്ലീഷില്‍ അറിയപ്പെടുന്നത് ഏത് പേരിലാണെന്നറിയാമോ? ghee എന്നാണെന്നാവും എല്ലാവരുടെയും ഉത്തരം. എന്നാല്‍ അതല്ലാതെ നെയ്യ്ക്ക് മറ്റൊരു പേരുണ്ട് ഇംഗ്ലീഷുകാരുടെ ഇടയില്‍. 'ക്ലാരിഫൈഡ് ബട്ടര്‍' എന്നാണ് നെയ്യുടെ ആ പേര്. വെണ്ണ ചൂടാക്കി വെളളത്തിന്റെയും പാലിന്റെയും ഒക്കെ ഖരപദാര്‍ഥങ്ങള്‍ നീക്കം ചെയ്താണ് ക്ലാരിഫൈഡ് ബട്ടര്‍ അഥവാ നെയ്യ് നിര്‍മ്മിക്കുന്നത്.

നെയ്യും വെണ്ണയും തമ്മിലുളള വ്യത്യാസം എന്ത്

വെണ്ണയുടെ ശുദ്ധവും ആരോഗ്യപ്രദവുമായ രൂപമാണ് നെയ്യ്. വെണ്ണയില്‍ നിന്ന് വ്യത്യസ്തമായി നെയ്യില്‍ ലാക്ടോസ് (പാലില്‍ മാത്രം കാണപ്പെടുന്ന ഒരിനം പഞ്ചസാര)അല്ലെങ്കില്‍ കസീന്‍(പാലില്‍ അടങ്ങിയിരിക്കുന്ന മാംസ്യം) അടങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ പാല്‍ ഉല്‍പ്പന്നങ്ങളോട് അലര്‍ജ്ജിയുളള ആളുകള്‍ക്ക് നെയ്യ് പേടികൂടാതെ ഉപയോഗിക്കാം. വെണ്ണയേക്കാള്‍ ഉയര്‍ന്ന സ്‌മോക്ക് പോയിന്റ് നെയ്യ് ഉള്ളതുകൊണ്ട് ഉയര്‍ന്ന താപനിലയില്‍ വറുത്തെടുക്കാനും പാചകം ചെയ്യാനും ഇത് ഉപകാരപ്പെടും.

നെയ്യുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാം

നെയ്യില്‍ ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിന്‍ എ, ഇ, കെ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. ഇവ കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനുകളാണ്. നെയ്യ് ദഹനത്തെ സഹായിക്കുകയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. നെയ്യ് കുറഞ്ഞ അളവില്‍ കഴിക്കുന്നത് ഹൃദയാരോഗ്യത്തെ സഹായിക്കുമെന്ന് പല പഠനങ്ങളും വെളിപ്പെടുത്തുന്നു.

നെയ്യും ചില രസകരമായ വിവരങ്ങളും

1. ലോകത്തില്‍ ഏറ്റവും കൂടുതല്‍ നെയ്യ് ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്.നെയ്യ് ഏറ്റവുമധികം ഉപയോഗിക്കുന്ന ആളുകളും ഇന്ത്യക്കാരാണ്.

2. ആയുര്‍വ്വേദത്തില്‍ നെയ്യ് ' ജീവാമൃതം' എന്നാണ് അറിയപ്പെടുന്നത്.

3. ശുദ്ധമായ പശുവിന്‍ നെയ്യ് മികച്ച ഓര്‍മ്മശക്തി നല്‍കുകയും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് പറയപ്പെടുന്നത്.

4. പുരാതന ഇന്ത്യയിലാണ് നെയ്യ് ഉത്ഭവിച്ചത്. 'നെയ്യ്' എന്ന പദം ' ശുദ്ധീകരിച്ചത്' എന്നര്‍ഥമുളള 'ഘൃത' എന്ന സംസ്‌കൃത പദത്തില്‍നിന്നാണ് വന്നത്.

Content Highlights :Do you know what the English call ghee? Do you know the country that produces the most ghee?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image