വനം വകുപ്പിൻ്റെ കൂടിന് സമീപം വരെ എത്തി; പക്ഷേ കൂട്ടിൽ കയറാതെ മടങ്ങി, മണ്ണാർമലയിൽ വീണ്ടും പുലി

പുലിയുടെ സിസിടിവി ദൃശ്യം റിപ്പോര്‍ട്ടറിന് ലഭിച്ചു.

വനം വകുപ്പിൻ്റെ കൂടിന് സമീപം വരെ എത്തി; പക്ഷേ കൂട്ടിൽ കയറാതെ മടങ്ങി, മണ്ണാർമലയിൽ വീണ്ടും പുലി
dot image

മലപ്പുറം: മണ്ണാര്‍മലയില്‍ വീണ്ടും പുലി. വൈകുന്നേരം 7:20ഓടെയാണ് പുലി എത്തിയത്. വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപം എത്തിയ പുലി കൂട്ടില്‍ കയറാതെ മടങ്ങി. പുലിയുടെ സിസിടിവി ദൃശ്യം റിപ്പോര്‍ട്ടറിന് ലഭിച്ചു.

രണ്ട് ദിവസം മുമ്പ് നിലമ്പൂര്‍ പൊലീസ് ക്യാമ്പിലും പുലിയെ കണ്ടെത്തിയിരുന്നു. പുലിയെ കണ്ട പൊലീസുകാരന്‍ വെടിയുതിര്‍ത്തപ്പോള്‍ പുലി തിരിഞ്ഞോടുകയായിരുന്നു. അതിന് പിന്നാലെ സമീപത്ത് നടത്തിയ പരിശോധനയില്‍ പുലി ഭക്ഷിച്ച മൃഗത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.

Content Highlights: Leopard found at Malappuram Mannarmala

dot image
To advertise here,contact us
dot image