'സഞ്ജു ശ്രദ്ധിക്കണം, വൈഭവ് ഭീഷണിയാണ്'; മുന്നറിയിപ്പുമായി മഞ്ജരേക്കർ

അയർലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഇന്ത്യ 34 റൺസിന്റെ ഞെട്ടിക്കുന്ന തോൽവിയാണ് ഏറ്റുവാങ്ങിയത്.

'സഞ്ജു ശ്രദ്ധിക്കണം, വൈഭവ് ഭീഷണിയാണ്'; മുന്നറിയിപ്പുമായി മഞ്ജരേക്കർ
dot image

അയർലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഇന്ത്യ 34 റൺസിന്റെ ഞെട്ടിക്കുന്ന തോൽവിയാണ് ഏറ്റുവാങ്ങിയത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലെത്തിക്കാനേ ഇനി ഇന്ത്യക്ക് പരമാവധി സാധ്യമാകൂ.

ക്യാപ്റ്റനെന്ന നിലയിൽ ശ്രേയസ് അയ്യരുടെ മോശം തുടക്കംകൂടിയായി ഇത്. ഞായറാഴ്ച നടക്കുന്ന രണ്ടാംമത്സരത്തിൽ വൈഭവ് സൂര്യവംശിയെ കളിപ്പിക്കണമെന്ന മുറവിളി ഇപ്പോൾത്തന്നെ ഉയർന്നുകഴിഞ്ഞു.

സഞ്ജു സാംസണിന് നാലുപന്തിൽ അഞ്ചുറൺസെടുത്ത് മടങ്ങേണ്ടിവന്നത് ഇന്ത്യക്കേറ്റ ആദ്യ തിരിച്ചടിയായി. സഞ്ജുവിനോട് കൂടുതൽ ശ്രദ്ധിക്കണമെന്ന് ഉപദേശിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്‌ മുൻതാരം സഞ്ജയ് മഞ്ജരേക്കർ. എന്തെന്നാൽ മികച്ച ഫോമിലുള്ള വൈഭവ് സൂര്യവംശി പിന്നാലെയുണ്ടെന്നാണ് അദ്ദേഹത്തിന്റെ ഓർമപ്പെടുത്തൽ.

അതേസമയം വൈഭവ് കളിച്ചിരുന്നെങ്കിൽപ്പോലും മത്സരഫലം മറ്റൊന്നാകുമായിരുന്നില്ലെന്നും മഞ്ജരേക്കർ കൂട്ടിച്ചേർക്കുന്നു. സ്ഥാനം ലഭിച്ചാൽ അഭിഷേക് ചെയ്തതുതന്നെയാവും വൈഭവും ചെയ്യുക. പക്ഷേ, ആദ്യ ഓവറുകൾ കഴിഞ്ഞുള്ള ഓവറുകളിലും അതേ ചെയ്‌സ് നിലനിർത്താനാവണം.

ആറ് ഓവറുകൾ കഴിഞ്ഞാൽ സിക്‌സ് അത്ര എളുപ്പമല്ല. അത് വൈഭവിനായാലും കഠിനമായിരിക്കും. അതിനാൽ അഭിഷേകിനും സഞ്ജുവിനും തന്നെയാണ് ഓപ്പണിങ്ങിൽ ഇപ്പോഴും സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

Content highlights:sanjay manjrekar warning sanju samson vaibhav suryavanshi threat

dot image
To advertise here,contact us
dot image