സമ്മര്‍ദമല്ല, വേണ്ടത് ശാന്തത; പവര്‍പ്ലേയില്‍ പന്തെറിയുന്നത് നിര്‍ണായകം -രജത് പാട്ടിദാര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം ഇന്ന് രാത്രി 7.30ന് ധരംശാലയില്‍

സമ്മര്‍ദമല്ല, വേണ്ടത് ശാന്തത; പവര്‍പ്ലേയില്‍ പന്തെറിയുന്നത് നിര്‍ണായകം -രജത് പാട്ടിദാര്‍
dot image

ഫൈനല്‍ പ്രതീക്ഷയിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. തുടര്‍ച്ചയായ രണ്ടാം കിരീട പ്രതീക്ഷയിലും. മികച്ച ഫോമില്‍ കളിക്കുന്ന സംഘാംഗങ്ങളില്‍ അവര്‍ പ്രതീക്ഷയിലുമാണ്. സീസണില്‍ മികച്ച പ്രകടനത്തിലൂടെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേ ഓഫിലേക്ക് ഒന്നാമനായി കടന്നത്. എന്നാല്‍ വലിയൊരു കടമ്പ പിന്നിട്ടെത്തുമ്പോഴും ആത്മവിശ്വാസത്തോടെ കളിക്കണമെന്ന ഉപദേശം നല്‍കുകയാണ് ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍. ഇതൊരു വലിയഘട്ടമാണെന്നും സമ്മര്‍ദങ്ങളെ നിയന്ത്രിച്ച് ആത്വിശ്വാസം പുലര്‍ത്തണമെന്നും അദ്ദേഹം പറയുന്നു.

'ഞങ്ങളുടെ ബൗളിങ് യൂണിറ്റ് ശക്തരമാണ്. പവര്‍പ്ലേയില്‍ പന്തെറിയുന്നത് നിര്‍ണായകമാണ്. ആക്രമിക്കാനുള്ള മനസ്സോടെയാണ് ഞങ്ങള്‍ ഓരോ മത്സരത്തിനുമിറങ്ങുന്നത്. വിക്കറ്റുവേട്ട തന്നെയാണ് ബൗളിങ് സംഘത്തിന്റെ ലക്ഷ്യം. അത് ഭുവിയും ഹേസല്‍വൂഡും റാസിഖും ലക്ഷ്യമിടും. അതില്‍ത്തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ' പാട്ടിദാര്‍ പറയുന്നു. വിരാട് കോഹ്ലിയും ദേവ്ദത്ത് പടിക്കലും ജിതേഷ് ശര്‍മയും ജോഷ് ഹേസല്‍വൂഡും ടിം ഡേവിഡും മികച്ച സംഘാംഗങ്ങളാണെന്നും അവരില്‍നിന്നുള്ള പിന്തുണ ഏറെ സഹായകരമാണെന്നും പാട്ടിദാര്‍ പറഞ്ഞു.

ഐപിഎലില്‍ ബൗളര്‍മാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുക. വലിയ തിരിച്ചടി നേരിടേണ്ടി വരാറുണ്ട്. പക്ഷെ, എത്രത്തോളം ആത്മവിശ്വാസമുണ്ടെന്നതാണ് പ്രധാനം. ഭുവനേശ്വര്‍കുമാര്‍ ഉള്‍പ്പടെ മികച്ച സംഘത്തില്‍ വലിയ പ്രതീക്ഷയിലാണെന്നും രജത് പാട്ടിദാര്‍ പറഞ്ഞു.

content highlights: Not pressure, what's needed is calmness; bowling in the powerplay is crucial - Rajat Patidar

dot image
To advertise here,contact us
dot image