

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാം- ഉര്‍വശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം 'പരിമള ആന്‍ഡ് കോ' റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 5 ന് ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തില്‍ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലനാണ്. സൂപ്പര്‍ ഹിറ്റ് തമിഴ് സംവിധായകന്‍ പാണ്ഡിരാജ് ഒരുക്കിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് തമിഴ് കുമരന്‍ പ്രൊഡക്ഷന്‍സ് ബാനറില്‍ ജി കെ എം തമിഴ് കുമരന്‍, പസംഗ ഫിലിംസിന്റെ ബാനറില്‍ പാണ്ഡിരാജ് എന്നിവര്‍ ചേര്‍ന്നാണ്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് ചിത്രം അവതരിപ്പിക്കുന്നത്.
ജയറാം - ഉര്‍വശി ടീം ഒരു വലിയ ഇടവേളയ്ക്കു ശേഷം ഒന്നിക്കുന്ന ഈ ചിത്രം ക്രൈം കോമഡി വിഭാഗത്തില്‍ ആണ് ഒരുക്കിയിരിക്കുന്നത്. ടൈറ്റില്‍ ടീസര്‍ നേരത്തെ പുറത്തു വരികയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഒരു പക്കാ ഫണ്‍ എന്റെര്‍റ്റൈനെര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടൈറ്റില്‍ ടീസര്‍ നല്‍കിയത്. മിഷ്‌കിന്‍, യോഗി ബാബു, സാന്‍ഡി, സഞ്ജന കൃഷ്ണമൂര്‍ത്തി, അനന്തിക സനില്‍കുമാര്‍, സന്തോഷ് ശോഭന്‍ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. സംവിധായകന്‍ പാണ്ഡിരാജ് തന്നെയാണ് ചിത്രം രചിച്ചത്. നിത്യ മേനന്‍, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ 'തലൈവന്‍ തലൈവി' ആണ് അവസാനമായി പുറത്തുവന്ന പാണ്ഡിരാജ് ചിത്രം.
ഛായാഗ്രഹണം : ജോര്‍ജ്ജ് സി വില്യംസ്, സംഗീതം : ഫോക്‌സ്ന്‍, എഡിറ്റര്‍ : പ്രദീപ് ഇ രാഗവ്, കലാസംവിധാനം : ടി രാമലിംഗം, സ്റ്റണ്ട് മാസ്റ്റര്‍ : കലൈ കിംഗ്‌സണ്‍.ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍. പിആര്‍ഒ - ശബരി
Content Highlights: Jayaram-Urvashi's film 'Parimala and Co' to release globally on June 5th