ബെംഗളൂരു പുതിയ വികസന കുതിപ്പില്‍: 14.57 ഏക്കർ ഭൂമി സ്വന്തമാക്കി പുറവങ്കര; 2300 കോടിയുടെ വികസന മൂല്യം

ബെംഗളൂരുവിന്റെ വടക്ക്-കിഴക്കൻ മേഖലയിലെ വളർന്നു വരുന്ന റെസിഡൻഷ്യൽ ഹബ്ബാണ് ബുഡിഗെരെ-മന്തൂർ കോറിഡോർ

ബെംഗളൂരു പുതിയ വികസന കുതിപ്പില്‍: 14.57 ഏക്കർ ഭൂമി സ്വന്തമാക്കി പുറവങ്കര;  2300 കോടിയുടെ വികസന മൂല്യം
dot image

ബെംഗളൂരു: ബെംഗളൂരുവിലെ മന്തൂർ-ബുഡിഗെരെ മേഖലയിൽ 14.57 ഏക്കർ ഭൂമി സ്വന്തമാക്കി ഇന്ത്യയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരായ പുറവങ്കര ലിമിറ്റഡ്. ഏകദേശം 2,300 കോടി രൂപയുടെ വികസന മൂല്യം (Gross Development Value - GDV) പ്രതീക്ഷിക്കുന്ന വൻകിട റെസിഡൻഷ്യൽ പദ്ധതിയാണ് ഇവിടെ കമ്പനി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ലഭ്യമായ ഭൂമിയിൽ 7.92 ഏക്കർ സംയുക്ത വികസന കരാർ (Joint Development Agreement - JDA) വഴിയും, ബാക്കി 6.65 ഏക്കർ പുരവങ്കര നേരിട്ട് വിലകൊടുത്തുമാണ് വാങ്ങിയത്. ഈ പദ്ധതിയിലൂടെ മൊത്തം 18 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വിൽപനയോഗ്യമായ സ്ഥലം വികസിപ്പിച്ചെടുക്കാൻ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. തന്ത്രപ്രധാനമായ മൈക്രോ മാർക്കറ്റുകളിൽ മികച്ച പ്രോജക്ടുകൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ഭൂമി ഏറ്റെടുക്കലെന്ന് പുരവങ്കര ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ആശിഷ് പുറവങ്കര വ്യക്തമാക്കി.

"കമ്പനിയുടെ ദീർഘകാല വളർച്ചയും വിപണിയിലുള്ള വിശ്വാസവുമാണ് ഈ തുക നിക്ഷേപിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. ഈ പുതിയ ഭൂമി കൂടി ഉൾപ്പെടുന്നതോടെ ബെംഗളൂരുവിൽ മാത്രം പുരവങ്കരയുടെ മൊത്തം ഡെവലപ്പ് ചെയ്യാവുന്ന ഭൂമി 2.56 കോടി ചതുരശ്ര അടിയായി ഉയർന്നു." - ആശിഷ് പുറവങ്കര പറഞ്ഞു.

ബെംഗളൂരുവിന്റെ വടക്ക്-കിഴക്കൻ മേഖലയിലെ വളർന്നു വരുന്ന റെസിഡൻഷ്യൽ ഹബ്ബാണ് ബുഡിഗെരെ-മന്തൂർ കോറിഡോറെന്ന് പുരവങ്കര ലിമിറ്റഡ് സൗത്ത് സിഇഒ മല്ലണ്ണ ശശാലുവും വ്യക്തമാക്കി. വൈറ്റ്ഫീൽഡ്, കെ ആർ പുരം, ഐ ടി പി എൽ , ഔട്ടർ റിംഗ് റോഡ് തുടങ്ങിയ പ്രധാന വാണിജ്യ-ഐ ടി ഹബ്ബുകളിലേക്കും കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ഇവിടെ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാനാകും

പ്രമുഖ സ്കൂളുകൾ, അത്യാധുനിക ആരോഗ്യ കേന്ദ്രങ്ങൾ, പ്രീമിയം ഗേറ്റഡ് കമ്മ്യൂണിറ്റികൾ എന്നിവയാൽ ചുറ്റപ്പെട്ട ഈ പ്രദേശം ഐടി പ്രൊഫഷണലുകളുടെയും കോർപ്പറേറ്റ് ജീവനക്കാരുടെയും പ്രിയപ്പെട്ട താമസമേഖലയായി മാറിക്കഴിഞ്ഞു. ജെ ഡി എ (JDA) പോലുള്ള മൂലധനക്ഷമതയുള്ള ഘടനകളിലൂടെ പ്രോജക്റ്റുകൾ വ്യാപിപ്പിക്കുന്ന കമ്പനിയുടെ തന്ത്രങ്ങൾക്ക് ഈ ഇടപാട് കൂടുതൽ കരുത്തുപകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിപണിയിൽ വൻ മുന്നേറ്റം

ബെംഗളൂരു വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി, 2026 സാമ്പത്തിക വർഷത്തിൽ പുരവങ്കര ലിമിറ്റഡ് വൻതോതിലുള്ള ഭൂമി ഏറ്റെടുക്കലുകളും നിക്ഷേപങ്ങളുമാണ് നടത്തിയിട്ടുള്ളത്. പുതിയ മന്തൂർ പ്രോജക്റ്റിന് പുറമെ നഗരത്തിലെ തന്ത്രപ്രധാനമായ മറ്റ് പല മേഖലകളിലും നേരിട്ടുള്ള വാങ്ങലുകളിലൂടെയും സംയുക്ത വികസന കരാറുകളിലൂടെയും കമ്പനി തങ്ങളുടെ പദ്ധതികൾ വ്യാപിപ്പിച്ചു.

ഹെന്നൂർ റോഡ്, അനേക്കൽ താലൂക്ക്, ബാലഗെരെ ഈസ്റ്റ് ബെംഗളൂരു, കെഐഎഡിബി ഹാർഡ്‌വെയർ പാർക്ക് എന്നിവടങ്ങളിലാണ് കമ്പനി പുതിയ നിക്ഷേപങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വർഷം ഏറ്റെടുത്ത ഇത്തരം വിവിധ പദ്ധതികളിലൂടെ ആകെ 10,400 കോടി രൂപയുടെ വികസന മൂല്യമാണ് പുരവങ്കര ഗ്രൂപ്പ് ബെംഗളൂരു വിപണിയിൽ നിന്ന് മാത്രം ലക്ഷ്യമിടുന്നത്.

Content Highlights: Real estate developer Puravankara has acquired 14.57 acres of land in Bengaluru for a new project with an estimated development value of ₹2300 crore. The acquisition reflects continued expansion and growing investment activity in Bengaluru’s real estate sector.

dot image
To advertise here,contact us
dot image