ഐപിഎല്ലിൽ പ്ലേഓഫ് പോരാട്ടങ്ങൾക്ക് നാളെ തുടക്കം; ആദ്യ മത്സരം ബെംഗളൂരുവും ഗുജറാത്തും തമ്മിൽ

ആദ്യ പ്ലേഓഫ് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ രജത് പാട്ടിദാറിന്റെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ശുഭ്മൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും

ഐപിഎല്ലിൽ പ്ലേഓഫ് പോരാട്ടങ്ങൾക്ക് നാളെ തുടക്കം; ആദ്യ മത്സരം ബെംഗളൂരുവും ഗുജറാത്തും തമ്മിൽ
dot image

2026 ഇന്ത്യൻ പ്രീമിയർ ലീഗ് അതിന്റെ അവസാനഘട്ട പോരാട്ടങ്ങളിലേക്ക് ചുരുങ്ങുകയാണ്. വീറും വാശിയും നിറഞ്ഞ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ശേഷം പ്ലേഓഫ് പോരാട്ടങ്ങൾക്കായി നാളെ കളമൊരുങ്ങുന്നു. ആദ്യ പ്ലേഓഫ് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ രജത് പാട്ടിദാറിന്റെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ശുഭ്മൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും. വൈകിട്ട് 7:30 ന് ധരംശാല ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം അരങ്ങേറുന്നത്.

പതിനാല് മത്സരങ്ങളിൽ നിന്ന് പതിനെട്ട് പോയിന്റാണ് നിലവിലെ ചാമ്പ്യന്മാരുടെ അക്കൗണ്ടിൽ ഉള്ളത്. കളിച്ച പതിനാലിൽ ഒൻപത് മത്സരങ്ങളിൽ ആർസിബി വിജയിച്ചപ്പോൾ അഞ്ചെണ്ണത്തിൽ പരാജയപ്പെട്ട ടീം പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് പാട്ടിദാറും സംഘവും തോൽവി വഴങ്ങിയിരുന്നു. അന്ന് 55 റൺസിനായിരുന്നു ഹൈദരാബാദിന്റെ ജയം. എതിരാളികളായ ഗുജറാത്ത് ടൈറ്റൻസിനും 14 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുകളാണ് ഉള്ളത്. റൺറേറ്റിന്റെ വ്യത്യാസത്തിലാണ് ഗുജറാത്തിന് ഒന്നാം സ്ഥാനം നഷ്ടമായത് (റോയൽ ചലഞ്ചേഴ്‌സ്ബെംഗളൂരു - +0.783, ഗുജറാത്ത് ടൈറ്റൻസ് - +0.695). ഗുജറാത്തും ഒൻപത് മത്സരങ്ങളിൽ വിജയിച്ചപ്പോൾ അഞ്ച് എണ്ണത്തിൽ തോറ്റിരുന്നു.

Content highlight: IPL 2026 playoffs qualifier 1 RCB vs GT preview

dot image
To advertise here,contact us
dot image