'ബംഗ്ലാദേശ് ഒരു ഹിന്ദുവിനെ ക്യാപ്റ്റനാക്കി'; മുസ്തഫിസുറിന്റെ കാര്യം പുനഃപരിശോധിക്കണമെന്ന് JDU നേതാവ്

കായിക രംഗത്തിന് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല'

'ബംഗ്ലാദേശ് ഒരു ഹിന്ദുവിനെ ക്യാപ്റ്റനാക്കി'; മുസ്തഫിസുറിന്റെ കാര്യം പുനഃപരിശോധിക്കണമെന്ന് JDU നേതാവ്
dot image

മുസ്തഫിസുറിനെ ഐപിഎല്ലിൽ നിന്ന് മാറ്റിനിർത്താനുള്ള തീരുമാനം ബിസിസിഐ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ജെഡിയുവിലെ മുതിർന്ന നേതാവായ കെ സി ത്യാഗി. രു മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായിട്ടും ഒരു ഹിന്ദുവിനെ അവരുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി നിയമിച്ചിട്ടുണ്ടെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡിന്റെ ഭാഗമായ ത്യാഗി പറഞ്ഞു.

'കായിക രംഗത്തിന് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല. എന്നാൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ, പ്രത്യേകിച്ച് പാകിസ്താനും ബംഗ്ലാദേശുമായുള്ള ബന്ധം കുറച്ച് പ്രശ്‌നമാണ്. അതിർത്തിയിലെ ഭീകരപ്രവർത്തനത്തിൽ പാകിസ്താൻ കുറ്റക്കാരാണ്. അതുപോലെ ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ സംഭവങ്ങളിൽ ഇന്ത്യൻ സമൂഹം രോഷാകുലരാണ്. ഇത് കായിക രംഗത്തെയും ബാധിക്കുന്നു', ത്യാഗി കൂട്ടിച്ചേർത്തു.

മുസ്തഫിസുറിനെ മാറ്റിനിർത്താനുള്ള ബിസിസിഐയുടെ തീരുമാനം ഒരുപക്ഷേ ആ വികാരങ്ങൾ മനസിൽവെച്ചുകൊണ്ട് എടുത്തതാകാമെന്നു പറഞ്ഞ ത്യാഗി, എന്നാൽ വ്യക്തിപരമായി, രാഷ്ട്രീയം സ്‌പോർട്‌സിനെ അമിതമായി സ്വാധീനിക്കരുതെന്നും ചൂണ്ടിക്കാട്ടി. ബംഗ്ലാദേശ് ഒരു ഹിന്ദു ക്രിക്കറ്റ് താരത്തെ അവരുടെ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചിരിക്കുകയാണ്. ഇത് നമ്മെ ഇക്കാര്യം പുനപരിശോധിക്കാൻ പ്രേരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഐപിഎല്ലിൽനിന്ന് പേസർ മുസ്താഫിസുർ റഹ്‌മാനെ ഒഴിവാക്കിയതിന് പിന്നാലെ വിവാദങ്ങൾ തുടരുകയാണ്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന നിലപാടിലാണ്.

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നിർദേശത്തെത്തുടർന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്‌മാനെ ടീമിൽനിന്ന് ഒഴിവാക്കിയത്. മുസ്താഫിസുറിനെ കളിപ്പിക്കുന്നതിനെതിരെ ഭീഷണിയും വിമർശനവും കടുത്തതോടെയാണ് ബിസിസിഐ നൈറ്റ് റൈഡേഴ്‌സിന് നിർദേശം നൽകിയത്.

Content Highlights-"Bangladesh Made A Hindu Captain": JDU Leader On BCCI mustafizur rahman

dot image
To advertise here,contact us
dot image