

ഉറങ്ങാന്‍ കിടക്കുമ്പോള്‍ വലിയ ശബ്ദം കേട്ട് ഞെട്ടി ഉണരാറുണ്ടോ? ഉറങ്ങി എഴുന്നേറ്റ ശേഷമായിരിക്കും ചുറ്റുപാടും ഒന്നും സംഭവിക്കുന്നില്ല എന്ന ബോധം ഉണ്ടാകുന്നതും. ഉച്ചത്തിലുള്ള സ്‌ഫോടനങ്ങള്‍, ഇടിമുഴക്കം പോലെയുളള ശബ്ദങ്ങള്‍ ഒക്കെയായിരിക്കും അപ്പോള്‍ നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നത്. എക്‌സ്‌പ്ലോഡിംഗ് ഹെഡ് സിന്‍ഡ്രോം എന്ന ഉറക്ക തകരാറാണ് ഇത്. ഇതിനെ 'എപ്പിസോഡിക് ക്രാനിയല്‍ സെന്‍സറി ഷോക്കുകള്‍' എന്നും വിളിക്കാം. ഏകദേശം 14 ശതമാനം ആളുകളെ ഈ ഉറക്കതകരാര്‍ ബാധിക്കുന്നുണ്ടെന്ന് പഠനം തെളിയിക്കുന്നു.

എന്താണ് എക്‌സ്‌പ്ലോഡിംഗ് ഹെഡ് സിന്‍ഡ്രോം ഇത് അനുഭവപ്പെടുന്നത് എങ്ങനെ
പെട്ടെന്ന് കേള്‍ക്കുന്ന വലിയ ശബ്ദമായാണ് ഈ സിന്‍ഡ്രോമിനെ വിശേഷിപ്പിക്കുന്നത്. ചെറിയ മയക്കത്തിലേക്ക് വഴുതി വീഴുമ്പോഴാണ് ഇത്തരം ശബ്ദം കേള്‍ക്കുന്നത്. ഇത് കുറച്ച് നിമിഷം മാത്രം നീണ്ടുനില്‍ക്കുന്ന ഒരു അനുഭവമാണ്. ഈ അനുഭവമുണ്ടാകുന്ന ആളുകളില്‍ 10 ശതമാനം പേര്‍ക്കും ശരീരത്തില്‍ ചൂടും അനുഭവപ്പെടാറുണ്ട്. ഹൃദയമിടിപ്പ് വര്‍ധിക്കുക, വിയര്‍ക്കുക, ശ്വാസം മുട്ടുക അല്ലെങ്കില്‍ ശ്വാസം നിലച്ചുപോയതുപോലെ തോന്നുക ഇവയൊക്കെയാണ് മറ്റ് ലക്ഷണങ്ങള്‍.
ഈ അവസ്ഥ ഉറക്കത്തില്‍ ഒരു തവണയോ പല തവണയോ സംഭവിക്കാം. ഈ ലക്ഷണം പ്രത്യക്ഷപ്പെടുമ്പോള്‍തന്നെ ആളുകള്‍ക്ക് ആശയക്കുഴപ്പവും ഭയവും അനുഭവപ്പെടുന്നു. ഇങ്ങനെ സംഭവിച്ചാലും ശാരീരികമായ ദോഷങ്ങള്‍ ഒന്നുംതന്നെ ഉണ്ടാകുന്നില്ല. എല്ലാ പ്രായത്തിലുളളവര്‍ക്കും ഇങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ട്. മൈഗ്രേന്‍, ആന്റി ഡിപ്രസന്റ് മരുന്നുകളുടെ ഉപയോഗം എന്നിവയുള്ളവരില്‍ ഇത്തരം അനുഭവങ്ങള്‍ കൂടുതലായും പ്രത്യക്ഷപ്പെടാം. പാരമ്പര്യമായും ഈ അവസ്ഥ ഉണ്ടാകാറുണ്ട്.

Brain stem ലുണ്ടാകുന്ന ചില പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് എക്‌സ്‌പ്ലോഡിംഗ് ഹെഡ് സിന്‍ഡ്രോം ഉണ്ടാകുന്നത്. ഇത് ആളുകളെ ഇലക്ട്രിക്കല്‍ പോപ്പുകള്‍ ശക്തമായ സ്‌ഫോടനാത്മക ശബ്ദങ്ങള്‍ പോലെ കേള്‍ക്കാനിടയാക്കുന്നു. ഉറക്കത്തിന്റെയും ഉണര്‍വ്വിന്റെയും ഇടയിലുളള കാലത്താണ് ഇത് സംഭവിക്കുന്നത്.

ഈ ഉറക്കത്തകരാറിന് ചികിത്സകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. പക്ഷേ രോഗികള്‍ക്ക് ഈ അവസ്ഥകള്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍ തിരിച്ചറിഞ്ഞ് ഒഴിവാക്കുന്നതിലൂടെ അവരുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സാധിക്കും. സ്ഥിരമായി ഉറക്കത്തിന് പാറ്റേണ്‍ ഉണ്ടാക്കിയെടുക്കാവുന്നതാണ്. കൃത്യമായി 7,9 മണിക്കൂര്‍ ഉറക്കം നിര്‍ബന്ധമാക്കണം. കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് മൊബൈലോ ടിവിയോ കാണുന്നത് ഒഴിവാക്കുക. യോഗം, ധ്യാനം എന്നിവ വഴി ആളുകള്‍ക്ക് സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ സാധിക്കും. ഇതൊക്കെ ഒരു പരിധിവരെ ഉറക്കതകരാര്‍ ഇല്ലാതാക്കും.
Content Highlights :Do you hear loud noises while you sleep? What is exploding head syndrome? Is it something to be afraid of?