

ബഹ്റൈൻ കൊല്ലം പ്രവാസി അസോസിയേഷൻ ബുദൈയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കൊപ്പം ജനബിയയിലെ ഒരു ലേബർ ക്യാമ്പിൽ സ്നേഹസംഗമം 2026 എന്ന പേരിൽ പുതുവത്സ ആഘോഷങ്ങൾ സംഘടിപ്പിച്ചു. കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റർ സ്നേഹസംഗമം 2026 ഉദ്ഘാടനം ചെയ്തു. ബുദൈയ ഏരിയ പ്രസിഡന്റ് വിജോ വിജയൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയ സെക്രട്ടറി നിസാം സ്വാഗതമാശംസിച്ചു.
കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ മുഖ്യപ്രഭാഷണം നടത്തി. കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, കെപിഎ സെക്രട്ടറി അനിൽകുമാർ കെപിഎ ട്രഷറർ മനോജ് ജമാൽ, ഏരിയ കോഡിനേറ്റർ ജോസ് മങ്ങാട്, ഏരിയ ജോയിൻ സെക്രട്ടറി പ്രിൻസ് ജി എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ ട്രഷറർ ബിജു ഡാനിയൽ നന്ദി രേഖപ്പെടുത്തി.
കെപിഎ സെൻട്രൽ കമ്മിറ്റി അംഗങ്ങളും ഡിസ്റ്റിക് കമ്മിറ്റി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. നിരവധി തൊഴിലാളികൾ ഈ പരിപാടിയിൽ പങ്കെടുക്കുകയും അവരുടെ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. തുടർന്ന് പുതുവർഷാഘോഷവും സ്നേഹ സദ്യയും നടന്നു.
Content Highlights: The Kollam Expatriate Association in Bahrain celebrated the New Year with a range of cultural events, bringing together the expatriate community. The vibrant celebrations highlighted the unity and festive spirit of Kollam natives living abroad.