

ബഹ്റൈനിലെ വ്യത്യസ്ത സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സാമൂഹിക പ്രവർത്തകരെ ഒരുമിച്ചു ചേർത്തുകൊണ്ട് 'പ്രവാസി ഒന്നിപ്പ്' എന്ന പേരിൽ പ്രവാസി വെൽഫെയർ സംഘടിപ്പിച്ച സാഹോദര്യ സംഗമം പ്രവാസി നേതാക്കളുടെ സാന്നിധ്യം കൊണ്ടും സാമൂഹിക വിഷയത്തിലുള്ള ഒന്നിപ്പ് കൊണ്ടും ശ്രദ്ധേയമായി.
പ്രവാസി സമൂഹത്തിൽ സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സഹകരണവും സാമൂഹിക ഉത്തരവാദിത്വവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവാസി വെൽഫെയർ 'പ്രവാസി ഒന്നിപ്പ്' സംഘടിപ്പിച്ചത്. വ്യത്യസ്ത സാമൂഹിക സാംസ്കാരിക ജനസേവന മേഖലകകളിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകർ പങ്കെടുത്ത പരിപാടി സൗഹൃദവും സാഹോദര്യവും പങ്കിട്ട വേദിയായി മാറി.
ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും അടയാളങ്ങൾ പോലും ചോദ്യം ചെയ്തു കൊണ്ടിരിക്കുന്ന ഭിന്നിപ്പുകളുടെ കാലഘട്ടത്തിൽ ഇത്തരം ഒന്നിപ്പുകൾ ഏറെ പ്രശംസനീയവും ആവേശകരവുമാണെന്ന് വിശിഷ്ടാതിഥിയായി പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തിയ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാക്ക് പാലേരി പറഞ്ഞു. കേരളത്തിന്റെ നവോത്ഥാന പൈതൃകവും വിശാലമായ സാമൂഹിക ഐക്യത്തിന്റെ ചരിത്രവും സാമൂഹിക സാഹോദര്യത്തിന്റെ വലിയ അടയാളങ്ങളായി നമുക്ക് മുന്നിലുണ്ട്. അത്കൊണ്ട് സഹോദര്യം എന്ന ആശയത്തെ കൂടുതൽ വിശാലമാക്കി ശക്തമായി മുന്നോട്ട് കൊണ്ടുപോവുകയാണ് നമുക്ക് നിർവഹിക്കാനുള്ള രാഷ്ട്രീയ സാമൂഹിക ദൗത്യം എന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിൽ നിലനിൽക്കുന്ന വെല്ലുവിളികളും പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങളും ചർച്ച ചെയ്ത സംഗമം, ഐക്യത്തിലൂടെയും സഹകരണത്തിലൂടെയും മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകത ശക്തമായി ഓർമ്മിപ്പിച്ചു. ജാതി–മത–സംഘടന വ്യത്യാസങ്ങൾക്കപ്പുറം മനുഷ്യസ്നേഹവും സാമൂഹിക പ്രതിബദ്ധതയും അടിസ്ഥാനമാക്കി ഒന്നിച്ചു പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം പ്രവാസി ഒന്നിപ്പിൽ പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു. 'പ്രവാസി ഒന്നിപ്പ്' എന്ന പേര് തന്നെ പരിപാടിയുടെ ആത്മാവായി മാറിയതായി ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
സൗഹൃദ സംഭാഷണങ്ങളും ആശയവിനിമയങ്ങളും നിറഞ്ഞ ഈ സംഗമം, ഭാവിയിൽ കൂടുതൽ സാമൂഹിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള പ്രചോദനമായി മാറിയെന്ന് സംഘാടകർ അറിയിച്ചു. ഇത്തരം കൂട്ടായ്മകൾ പ്രവാസി സമൂഹത്തിൽ സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു. ബിനു കുന്നന്താനം, ഫ്രാൻസിസ് കൈതാരത്ത്, സുബൈർ എം എം, ബിജു ജോർജ്, അജ്മൽ ഷറഫുദ്ദീൻ, അബ്ദുറഹിമാൻ അസീൽ, ഫസലുൽ ഹഖ്, രാധാ കൃഷ്ണൻ തിക്കോടി, അനസ് റഹീം, സൽമനുൽ ഫാരിസ്, ജ്യോതി മേനോൻ, സയീദ് ഹനീഫ്, ബഷീർ, സുനിൽ തോമസ്, ജലീൽ മല്ലപ്പള്ളി, നിസാർ ഉസ്മാൻ, സലിം തളങ്കര, ലത്തീഫ് കോളീക്കൽ, ഗോപാലൻ, ഹുസൈൻ വയനാട്, ജയേഷ്, വിനീഷ് എംപി, സിബിൻ സലീം, ജെപികെ തിക്കോടി, ശറഫുദ്ദീൻ മാരായമംഗലം, മുഹമ്മദ് മുഹ്‌യുദ്ദീൻ, അജിത് കുമാർ കണ്ണൂർ, മണിക്കുട്ടൻ, ശറഫുദ്ദീൻ വളപട്ടണം, ജമീല അബ്ദുറഹ്മാൻ, ജിജി മുജീബ്, ദീപക് തണൽ, സബീന അബ്ദുൽ ഖാദർ, ഫൈസൽ പട്ടാണ്ടി, സാബു ചിറമേൽ, ജേക്കബ് തേക്കുത്തോട്, ജയേഷ്, തോമസ് ഫിലിപ്പ്, ജുനൈദ് കായണ്ണ, മുഹമ്മദ് ഷാജി, ഷഫീഖ്, ഇബ്രാഹിം ഹസൻ, മനോജ് വടകര, സഈദ് റമദാൻ, റഷീദ് മാഹി, ജമാൽ കുറ്റികാട്ടിൽ, ഫസലുറഹ്മാൻ പൊന്നാനി, സത്യൻ പേരാമ്പ്ര, ഷറഫുദ്ദീൻ, ബഷീർ മണിയൂർ എന്നിവർ പങ്കെടുത്തു.
പ്രവാസി വെൽഫെയർ പ്രസിഡൻ്റ് മജീദ് തണൽ അധ്യക്ഷത വഹിച്ച പ്രവാസി ഒന്നിപ്പിൽ ബദറുദ്ദീൻ പൂവാർ സ്വാഗതവും പ്രവാസി വെൽഫെയർ വൈസ് പ്രസിഡണ്ട് ഷാഹുൽ വെന്നിയൂർ നന്ദിയും പറഞ്ഞു. പ്രവാസി വെൽഫെയർ സെക്രട്ടറി ഇർഷാദ് കോട്ടയം എക്സിക്യൂട്ടീവ് അംഗങ്ങളായ അനസ് കാഞ്ഞിരപ്പള്ളി, സിഎം മുഹമ്മദലി, സാജിർ ഇരിക്കൂർ, മുഹമ്മദലി മലപ്പുറം, അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.
Content Highlights: The Expatriate Leadership Forum emphasized the need for greater brotherhood and unity among expatriates. The meeting encouraged participants to strengthen ties and work collectively for the community's welfare, reinforcing solidarity and shared values.