ദേശീയ താരത്തിനും രക്ഷയില്ല; SIR ഹിയറിങ്ങിനായി ഹാജരാകാൻ ഷമിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം

വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കുന്നതിനാൽ ഷമിക്ക് എത്താന്‍ സാധിച്ചില്ല.

ദേശീയ താരത്തിനും രക്ഷയില്ല; SIR ഹിയറിങ്ങിനായി ഹാജരാകാൻ ഷമിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം
dot image

തീവ്ര വോട്ടര്‍ പട്ടിക (എസ്ഐആര്‍) പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനായി ഹാജരാകാന്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കു നിര്‍ദ്ദേശം. തിങ്കളാഴ്ച ജാദവ്പൂരിലെ ഒരു സ്‌കൂളില്‍ ഷമിയെയും സഹോദരന്‍ മുഹമ്മദ് കൈഫിനെയും ഹിയറിങ്ങിനായി വിളിപ്പിച്ചിരുന്നു.

എന്നാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കുന്നതിനാൽ ഷമിക്ക് എത്താന്‍ സാധിച്ചില്ല. ഹാജരാകാന്‍ പുതിയ തിയ്യതി നല്‍കണമെന്നു അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ മാസം 9നും 11നും ഇടയില്‍ അദ്ദേഹത്തിന്റെ ഹിയറിങ് പുനഃക്രമീകരിച്ചു.

റാഷ്‌ബെഹാരി നിയോജക മണ്ഡലത്തിന്റെ ഭാഗമായ കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷന്റെ വാര്‍ഡ് 93ലെ വോട്ടറാണ് ഷമി ക്രിക്കറ്റ് താരവും സഹോദരനും എന്യുമറേഷന്‍ ഫോം തെറ്റായി പൂരിപ്പിച്ചതിനാലാണ് അവരെ ഹിയറിങ്ങിനായി വിളിച്ചതെന്നു പശ്ചിമ ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ (സിഇഒ) ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Content Highlights-Mohammed Shami Asked To Appear For SIR Hearing

dot image
To advertise here,contact us
dot image