താനൂരിലെ വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു

ഡിസംബർ മുപ്പതാം തീയതി ഉച്ചക്ക് ഒന്നരമണിയോടെയാണ് അപകടം നടന്നത്

താനൂരിലെ വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു
dot image

മലപ്പുറം: മലപ്പുറം താനൂർ ശോഭപറമ്പ് വെടിക്കെട്ട് അപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. കിഴക്കെമുക്കോല സ്വദേശി കറുത്തേടത്ത് മുഹമ്മദ് കുട്ടി ( 60 ) ആണ് മരിച്ചത്‌. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് കതിനക്കുറ്റി നിറക്കുന്നതിനിടയിൽ അബദ്ധത്തിൽ പൊട്ടി തെറിച്ചായിരുന്നു അപകടം. ഡിസംബർ മുപ്പതാം തീയതി ഉച്ചക്ക് ഒന്നരമണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റിരുന്നു.

Content Highlight : A person who was undergoing treatment for a firework accident in Thanur, Malappuram has died. The deceased has been identified as Karuthedamth Muhammed Kutty (60), a native of Kizhakkemukkola

dot image
To advertise here,contact us
dot image