ദില്ലിയുടെ മകൾ വളർന്നു വലുതായല്ലോ? കൈതി 2 ഇനി എങ്ങനെ നടക്കും; ശ്രദ്ധ നേടി നടിയുടെ ചിത്രങ്ങൾ

കൈതി 2 ഇനി എങ്ങനെ നടക്കും? ദില്ലിയുടെ മകളുടെ മാറ്റം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

ദില്ലിയുടെ മകൾ വളർന്നു വലുതായല്ലോ? കൈതി 2 ഇനി എങ്ങനെ നടക്കും; ശ്രദ്ധ നേടി നടിയുടെ ചിത്രങ്ങൾ
dot image

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കാർത്തി നായകനായി എത്തിയ ആക്ഷൻ ചിത്രമാണ് കൈതി. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യത്തെ സിനിമയായി പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ എങ്ങും നിറഞ്ഞ് നിൽക്കുകയാണ്. എന്നാൽ സിനിമ ഇനി നടക്കാനുള്ള സാധ്യത ഇല്ലെന്നാണ് ആരാധകർ പറയുന്നത്. കൈതിയിലെ കുട്ടിത്താരം മോണിക്ക ശിവയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ശ്രദ്ധനേടുന്നത്.

കൈതി ചിത്രീകരിക്കുമ്പോൾ അഞ്ചാം ക്ലാസിലായിരുന്ന മോണിക്ക ഇപ്പോൾ വളർന്ന് വലുതായിരിക്കുകയാണ്. ഇപ്പോൾ പ്ലസ് 2 വിദ്യാർഥിയാണ് മോണിക്ക. നടിയുടെ പുതിയ മേക്ക് ഓവർ ചിത്രങ്ങൾ നടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇനി കൈതി 2 ചിത്രീകരിക്കുമ്പോൾ നടിയുടെ കുട്ടിത്തമുള്ള മുഖം മിസ് ചെയ്യുമെന്നും ആരാധകർ പറയുന്നുണ്ട്. എത്രപെട്ടെന്നാണ് കുട്ടികൾ വളരുന്നതെന്നും വർഷങ്ങൾ പോകുന്നതെന്നും ആരാധകർ പറയുന്നു. 2017ൽ ‘ഭൈരവ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലൂടെയാണ് മോണിക്ക ശിവ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. രാക്ഷസൻ, കൈതി, വിക്രം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടി. മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം ‘പ്രീസ്റ്റ്’ എന്ന ചിത്രത്തിലും മോണിക്ക അഭിനയിച്ചിരുന്നു.

കാർത്തിയുടെ വാ വാതിയാർ എന്ന സിനിമയുടെ പ്രമോഷനിടെ തനിക്ക് കൈതി 2 വിനെക്കുറിച്ച് ഒന്നുമറിയില്ല എന്ന് നടൻ പറഞ്ഞത് ആരാധകിൽ നിരാശ ഉണ്ടാക്കിയിരുന്നു. ലോകേഷിന് ഇതെന്ത് പറ്റി? ഇനി കൈതി 2 സംഭവിക്കുമോ? എന്നുള്ള സംശയങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഉന്നയിക്കുന്നത്. ലോകേഷ് മറ്റു പ്രോജക്റ്റുകൾ അവസാനിപ്പിച്ച് ഉടൻ കൈതി 2 വിലക്ക് തിരിച്ചുവരണമെന്നും നിരവധി പേർ എക്സിൽ കുറിച്ചിരുന്നു.

നേരത്തെ രജനി ചിത്രമായ കൂലിക്ക് ശേഷം കൈതി 2 ആരംഭിക്കുമെന്ന് ലോകേഷ് അറിയിച്ചെങ്കിലും പിന്നെ അതിൽ അപ്ഡേറ്റ് ഒന്നും ഉണ്ടായില്ല. ചിത്രം ഉപേക്ഷിച്ചെന്നും ചില സിനിമാ പേജുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, പ്രതിഫലത്തിനെക്കുറിച്ചുള്ള ചർച്ചകളെ തുടർന്നാണ് കൈതി 2 വൈകാൻ കാരണമെന്നാണ് മറ്റൊരു വാദം. നിലവിൽ അരുൺ മതേശ്വരൻ സംവിധാനം ചെയ്യുന്ന ഡിസി എന്ന ആക്ഷൻ സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുകയാണ് ലോകേഷ് കനകരാജ്. ഒരു പക്കാ ആക്ഷൻ വയലെന്റ് സിനിമയാകും ഇതെന്ന സൂചനയാണ് ടീസർ നൽകുന്നത്. രക്തത്തിൽ കുളിച്ച് നടന്നുവരുന്ന ലോകേഷ് കനകരാജിനെയും വാമിക ഗബ്ബിയെയുമാണ് ഈ ടീസറിൽ കാണാനാകുന്നത്.

Content Highlights: Social media users are reacting strongly to Monica Siva’s recent transformation, sparking discussions and speculation about whether a sequel to Kaithi, Kaithi 2, will happen. Fans are surprised and concerned about the change, leading to widespread online debate about the film’s future.

dot image
To advertise here,contact us
dot image