

വിജയ് ഹസാരെ ട്രോഫിയിൽ വെടിക്കെട്ട് പ്രകടനവുമായി ശ്രേയസ് അയ്യർ. ഏറെ കാലം പരിക്കിന്റെ പിടിയിലായിരുന്ന താരം തിരിച്ചുവരവ് ആഘോഷമാക്കി. നേരത്തെ ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ വൈസ് ക്യാപ്റ്റനായി ഉൾപ്പെട്ടെങ്കിലും വിജയ് ഹസാരെയിൽ ഫോമും ഫിറ്റ്നസും തെളിയിച്ചാലെ കളിപ്പിക്കൂവെന്ന് ബി സി സി ഐ പറഞ്ഞിരുന്നു.
മുംബൈയ്ക്കായി 53 പന്തില്‍ 82 റൺസാണ് നേടിയത്. 10 ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് ശ്രേയസിന്‍റെ ഇന്നിംഗ്സ്. ഇന്ത്യൻ താരങ്ങളായ യശസ്വി ജയ്സ്വാള്‍ 18 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഇന്ത്യൻ ടി20 ടീം നായകനായ സൂര്യകുമാര്‍ യാദവ് 18 പന്തില്‍ 24 റണ്‍സെടുത്ത് മടങ്ങി. മത്സരത്തിൽ മുംബൈ ഏഴ് വിക്കറ്റിന്റെ ജയം നേടി.
ആദ്യം ബാറ്റ് ചെയ്ത മുംബൈ കനത്ത മൂടൽ മഞ്ഞുമൂലം വെട്ടിച്ചുരുക്കിയ ശേഷമുള്ള 33 ഓവറിൽ 299 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ ഹിമാചൽ പ്രദേശ് 292 റൺസ് വരെയെത്തി. മുംബൈയ്ക്കായി ശ്രേയസിന് പുറമെ മുഷീർ ഖാൻ 73 റൺസെടുത്ത് തിളങ്ങി.
Content Highlights- Shreyas Iyer comeback fifty; mumbai win in vijay hazare trophy