CSK അവന് കൂടുതൽ പണം നൽകാൻ തയ്യാറായിരുന്നു! യുവതാരത്തെ ടീമിലെത്തിച്ചതിനെ കുറിച്ച് അശ്വിൻ

ഐപിഎൽ ലേലത്തിൽ ആരും എടുക്കാതിരുന്ന താരത്തെ സീസൺ പകുതി ആയപ്പോൾ പരിക്കേറ്റ ഗുർജൻപീത് സിങ്ങിന് പകരം 2.2 കോടി നല്‍കിയാണ് ടീമിലെത്തിച്ചത്.

dot image

കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്കെതിരെ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിൽ ലൈംലൈറ്റിൽ നിൽക്കുകയാണ് ദക്ഷിണഫ്രിക്കൻ സൂപ്പർതാരം ഡെവാൾഡ് ബ്രെവിസ്. ഈ വർഷത്തെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിലെത്തിയ 22 വയസ്സുകാരൻ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. താരത്തിന് വേണ്ടി സിഎസ്‌കെ പണം കൂടുതൽ നൽകാൻ തയ്യാറായതായിരുന്നു അദ്ദേഹം അവിടെ എത്തിയതിന് കാരണമെന്ന് സിഎസ്‌കെ താരം ആർ അശ്വിൻ പറയുന്നു.

ഐപിഎൽ ലേലത്തിൽ ആരും എടുക്കാതിരുന്ന താരത്തെ സീസൺ പകുതി ആയപ്പോൾ പരിക്കേറ്റ ഗുർജൻപീത് സിങ്ങിന് പകരമാണ് ടീമിലെത്തിച്ചത്. 75 ലക്ഷത്തിന് മെഗാലേലത്തിന് താരത്തെ ആരും വാങ്ങിയില്ലായിരുന്നു.

'അവൻ അടുത്ത എബി ആണോ അതോ ആദ്യ ഡിബി ആണോ? സിഎസ്‌കെക്ക് വേണ്ടി അവൻ മികച്ച പ്രകടനമാണ് സീസണിൽ കാഴ്ചവെച്ചത്. രണ്ടോ മൂന്നോ മറ്റ് ടീമുകൾ അവനെ ടീമിലെത്തിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ എക്‌സ്ട്രാ പണം നൽകാൻ സാധിക്കാത്തതിൽ വിട്ടുപോകുകയായിരുന്നു. മിഡ് സീസണിൽ ഒരു താരത്തെ ടീമിലെത്തിക്കുമ്പോൾ അടിസ്ഥാന വിലക്കപ്പുറം നൽകുന്ന തുകക്കായി അവരുടെ ഏജന്റുമായി ചർച്ച ചെയ്യേണ്ടതുണ്ട്.

ബ്രെവിസ് ടീമിലെത്താൻ കാരണമായ ആ കൂടുതൽ പണം നൽകാൻ സിഎസ്‌കെ തയ്യാറായി,' തൻരെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ അശ്വിൻ പറഞ്ഞു. സി.എസ്.കെക്ക് വേണ്ടി ആറ് മത്സരത്തിൽ നിന്നും 37 ശരാശരിയിൽ 180 സ്‌ട്രൈക്ക് റേറ്റിൽ 225 റൺസ് നേടാൻ ബ്രെവിസിന് സാധിച്ചു. ഐപിഎല്ലിൽ 2022, 2024 സീസണുകളിൽ മുംബൈക്ക് വേണ്ടി ബ്രെവിസ് കളിച്ചിട്ടുണ്ട്.

Content Highlights- R Ashwin says Csk were willing to give extra money to Dewald Brevis

dot image
To advertise here,contact us
dot image