മിസ്റ്ററി സ്പിന്നർക്ക് ഇതെന്ത് പറ്റി?; IPL ന് പിന്നാലെ ഹണ്ട്രഡ് ലീഗിലും അടിവാങ്ങി കൂട്ടി റാഷിദ് ഖാൻ

ഐപിഎല്ലിന് പിന്നാലെ ഇംഗ്ലണ്ടിലെ ഹണ്ട്രഡിലും താരം അടിവാങ്ങി കൂട്ടുകയാണ്.

dot image

ഐപിഎൽ 2025 സീസണിൽ മോശം പ്രകടനമാണ് അഫ്‌ഗാനിസ്താൻ സ്പിന്നർ റാഷിദ് ഖാൻ നടത്തിയത്. 18 കോടിക്ക് ഗുജറാത്ത് ടീമിലെത്തിയ താരം ഏഴ് മത്സരങ്ങളിൽ നിന്ന് ഒമ്പത് റൺസ് ഇക്കോണമിയിൽ പന്തെറിഞ്ഞ് ഒമ്പത് വിക്കറ്റ് മാത്രമാണ് നേടിയത്.

ഐപിഎല്ലിന് പിന്നാലെ ഇംഗ്ലണ്ടിലെ ഹണ്ട്രഡിലും താരം അടിവാങ്ങി കൂട്ടുകയാണ്. റാഷിദ് ഖാന്‍റെ അഞ്ച് പന്തില്‍ മൂന്ന് സിക്സും രണ്ട് ഫോറും പറത്തിയ ലിയാം ലിവിംഗ്‌സ്റ്റണ്‍ 26 റണ്‍സാണ് കഴിഞ്ഞ ദിവസം അടിച്ചുകൂട്ടിയത്.

ഓവല്‍ ഇന്‍വിസിബിളിനെതിരായ മത്സരത്തിലാണ് ബര്‍മിംഗ്ഹാം ഫിനിക്സിനുവേണ്ടിയാണ് ലിവിംഗ്‌സ്റ്റണ്‍ അടിച്ചു തകര്‍ത്തത്. ഓവല്‍ ഇന്‍വിസിബിൾ താരമായിരുന്നു റാഷിദ് ഖാൻ. 27 പന്തില്‍ 69 റണ്‍സടിച്ച ലിവിംഗ്‌സ്റ്റണിന്‍റെ ഇന്നിംഗ്സിന്‍റെ കരുത്തില്‍ ബര്‍മിംഗ്ഹാം ഫിനിക്സ് തകര്‍പ്പന്‍ ജയം നേടി.

Content Highlights-Livingstone humiliates Rashid Khan with 4,6,6,6,4 in one over,

dot image
To advertise here,contact us
dot image