
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് മുന്‍താരവും സെലക്ടറുമായിരുന്ന ദീപ്ദാസ് ഗുപ്ത. സഞ്ജുവിന് പകരം യശസ്വി ജയ്സ്വാളിനെയും ശുഭ്മാന്‍ ഗില്ലിനെയുമാണ് ഏഷ്യാ കപ്പ് ടീമില്‍ അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണര്‍ റോളിലേക്ക് പരിഗണിക്കേണ്ടതെന്നും ദീപ്‌ദാസ് ഗുപ്ത ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. സഞ്ജു ടി20യില്‍ മികവ് കാട്ടിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഷോര്‍ട്ട് പിച്ച് പന്തുകളില്‍ പതറിയിരുന്നു. സൂര്യകുമാറിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം പൂര്‍ണ കരുത്തുള്ള ഒരു ടീമിനെതിരെ ആദ്യമായി കളിച്ച ടി20 പരമ്പരയായിരുന്നു അത്. ആ പരമ്പരയില്‍ മികവ് കാട്ടാന്‍ സഞ്ജുവിനായില്ലെന്നും ദീപ്‌ദാസ് ഗുപ്ത പറഞ്ഞു.
അതുകൊണ്ട് തന്നെ ഒരു ഓപണർ വിക്കറ്റ് കീപ്പറെ ഇന്ത്യയ്ക്ക് ആവശ്യമില്ലെന്നും പകരം ഫിനിഷറായി ഇറങ്ങുന്ന വിക്കറ്റ് കീപ്പറെ ടീമിലെടുക്കുന്നതാവും അനുയോജ്യം. ഈ സാഹചര്യത്തില്‍ സഞ്ജുവിന് പകരം ജിതേഷ് ശര്‍മെ ഏഷ്യാ കപ്പിനുള്ള ടീമിലെടുക്കണമെന്നും ദീപ്ദാസ് ഗുപ്ത പറഞ്ഞു.
Content Highlights- No Sanju Samson in India's squad for Asia Cup; says dasgupta