ഇത് താന്‍ടാ ബോസ്...അവധി അനുവദിച്ചതിനൊപ്പം അപ്രതീക്ഷിത കുറിപ്പും; വൈറലായി പോസ്റ്റ്

ഒട്ടേറെ പേരാണ് കമന്‍റുമായി രംഗത്തെത്തിയിരിക്കുന്നത്

dot image

കോര്‍പ്പറേറ്റീവ് കമ്പനികളിലെ സ്‌ട്രെസിനെ കുറിച്ചും അവധി എടുത്താല്‍ പോലും പലപ്പോഴും ജോലിയുടെ ഭാഗമായി ഇരിക്കേണ്ട അവസ്ഥ വരുന്നതിനെ കുറിച്ചും പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു കുറിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

കനിക റെയ്‌ന എന്ന യുവതി അവധിക്കു വേണ്ടി തന്റെ ബോസിന് കൊടുത്ത അപേക്ഷയ്ക്ക് കിട്ടിയ മറുപടിയാണ് ലിങ്കഡ്ഇന്നില്‍ പങ്കുവച്ചിരിക്കുന്നത്. നോഡിയിലെ ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനിയിലാണ് സംഭവം. ഓഗസ്റ്റ് 12 മുതല്‍ 14 വരെയുള്ള അവധിക്കാണ് അവര്‍ അപേക്ഷിച്ചത് ഓഗസ്റ്റ് 15 ലെ സ്വാതന്ത്രയദിനത്തിന്റെ അവധിയും പിന്നീട് വരുന്ന ശനി, ഞായര്‍ ദിവസങ്ങളിലെ അവധികൂടെ കൂട്ടി അവര്‍ക്ക് അത് ഒരു വലിയ വാരാന്ത്യം അവധി ലഭിക്കുന്ന സാഹചര്യം ഉണ്ടാകും.

സൗരഭ് ഗുപ്ത എന്ന അവരുടെ ബോസ് ഈ അവധി അവര്‍ക്ക് അനുവദിക്കുന്നതിനൊപ്പം വളരെ നല്ലൊരു കുറിപ്പും മറുപടിയായി നല്‍കിയെന്നാണ് കനിക റെയ്‌ന കുറിച്ചിരിക്കുന്നത്.' നിങ്ങളുടെ അവധി നല്ല രീതിയില്‍ ആഘോഷിക്കൂ…ജോലിയുമായി ബന്ധപ്പെട്ട ഒരു സമ്മര്‍ദവും നിങ്ങളെ ബാധിക്കില്ല… നിങ്ങളുടെ അഭാവത്തില്‍ അത് ഞങ്ങള്‍ നോക്കിക്കൊള്ളാം' എന്നായിരിന്നു കുറിപ്പ്.

ഒട്ടേറെ പേരാണ് ഈ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്.' ഇത്തരത്തിലുള്ള പ്രവര്‍ത്തനം ആ ഒരു ടീമിന് കൂടുതല്‍ പ്രചോദനം നല്‍കുമെന്ന് പലരും പറയുന്നു. ആ ബോസ് ജീവനക്കാരെ പരിപലിക്കുന്നതിനപ്പുറം മനുഷ്യന്മാരെ പരിപഗണിക്കുന്ന ആളാണെന്നാണ് മറ്റു ചിലര്‍ പറയുന്നത്. ഇത്തരത്തില്‍ നിരവധി കമന്റുകള്‍ പോസ്റ്റിന് താഴെ കാണാന്‍ സാധിക്കും.

Content Highlights: Manager’s reply to Noida employee’s leave request goes to viral

dot image
To advertise here,contact us
dot image