ആ ഇന്ത്യൻ ഇതിഹാസത്തിനേക്കാൾ വരെ മികച്ചതാണ് കോഹ്ലി അപ്പോഴാണ് ബാബർ; ആഞ്ഞടിച്ച് ഷെഹ്‌സാദ്

ഒരു കാലത്ത് ബാബറിനെ വിരാടുമായി പാകിസ്ഥാൻ ആരാധകർ നിരന്തരം താരതമ്യം ചെയ്യുമായിരുന്നു

dot image

പാകിസ്ഥാൻ ടോപ് ഓർഡർ ബാറ്ററായ ബാബർ അസം കഴിഞ്ഞ കുറച്ച് കാലമായി മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ താരം ഒരു സെഞ്ച്വറി തികച്ചത് 71 ഇന്നിങ്‌സിന് മുമ്പാണ്.

ഒരു കാലത്ത ഇന്ത്യൻ ഇതിഹാസ താരം വിരാട് കോഹ്ലിയുമായി ബാബറിനെ ഒരുപാട് പേർ താരതമ്യം ചെയ്തിരുന്നു. എന്നാൽ വിരാടുമായി ബാബറിനെ ഒരിക്കലും താരതമ്യം ചെയ്യാൻ പാടില്ലെന്ന് പറയുകയാണ് മുൻ പാകിസ്ഥാൻ താരമായ അഹ്‌മദ് ഷെഹ്‌സാദ്.

ബാബർ മികച്ച ഫോമിൽ നിന്നപ്പോള് അദ്ദേഹത്തെ വിരാടുമായി ആളുകൾ താരതമ്യം ചെയ്തിരുന്നുവെന്നും എന്നാൽ വിരാടുമായി ഒരു കളിക്കാരനെ പോലെ താരതമ്യം ചെയ്യാൻ സാധിക്കില്ലെന്ന് വിരാടിന്റെ ആരധകൻ കൂടിയായ ഷെഹ്‌സാദ് പറഞ്ഞു.

'എല്ലാം നല്ല രീതിയിൽ നടന്നിരുന്നപ്പോൾ നിങ്ങൾ കളിക്കാരെ തമ്മിൽ താരതമ്യം ചെയ്തിരുന്നു. എന്നാൽ നിലവിൽ പ്രകടനങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ നിങ്ങൾ കളിക്കാരെ തമ്മിൽ താരതമ്യം ചെയ്യരുതെന്ന് പറയുന്നു, എന്ത് കൊണ്ട്? വിരാട് കോഹ്ലിയുമായി ലോകത്ത് ഒരു കളിക്കാരനെയും താരതമ്യം ചെയ്യാൻ സാധിക്കില്ല. അവൻ ഈ തലമുറയിലെ ഇതിഹാസമാണ്. ഒരു റോൾ മോഡൽ.

കോഹ്ലിയെ സാക്ഷാൽ എംഎസ് ധോണിയുമായി പോലും താരതമ്യം ചെയ്യാൻ സാധിക്കില്ല. ധോണി ഒരു മികച്ച നായകനാണ് എന്നാൽ ഒരു ബാറ്റർ, ക്രിക്കറ്റർ, അത്‌ലറ്റ് എന്ന നിലയിൽ വിരാട് ഏറെ മുന്നിലാണ്. ആരെയും ആരുമായും താരതമ്യം ചെയ്യാൻ പറ്റില്ല. അത് നീതിയല്ല, മാത്രമല്ല അത് അവർക്ക് പ്രഷറും നൽകും. അതാണ് നമ്മൾ ബാബർ അസമിൽ കാണുന്നതും,' അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights- Ahmed Shahzad Says Virat Kohli Cant be compared to Even with MS Dhoni

dot image
To advertise here,contact us
dot image