
കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ പെപ്പര്‍ സ്പ്രേ ആക്രമണത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. കാരാപ്പുഴ എൻ എസ് എസ് സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിക്കും രണ്ട് പെണ്‍കുട്ടികള്‍ക്കുമാണ് പരിക്കേറ്റത്. കാരാപ്പുഴ സ്‌കൂളിലെ പരിക്കേറ്റ വിദ്യാര്‍ത്ഥിയും മറ്റൊരു വിദ്യാര്‍ത്ഥിയും തമ്മിലുളള സംഘര്‍ഷമാണ് പെപ്പര്‍ സ്പ്രേ ആക്രമണത്തില്‍ കലാശിച്ചത്. കോട്ടയം ബേക്കര്‍ ജംഗ്ഷനിലായിരുന്നു സംഭവം. പരിക്കേറ്റ മൂന്നുപേരും കോട്ടയം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: Pepper spray attack by Plus Two student in Kottayam: Three students injured