
ഈയടുത്ത് അവസാനിച്ച ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിൽ 2-2 എന്ന നിലയിൽ ഇന്ത്യ സമനില സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ നാല് മത്സരങ്ങൾ കളിച്ച റിഷഭ് പന്ത് മികച്ച ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. നാലാം മത്സരത്തിൽ പരിക്കേറ്റ് മടങ്ങിയ താരത്തിന് ആഴ്ച്ചകളോളം വിശ്രമം വേണ്ടിവരുമെന്ന് മെഡിക്കൽ ടീം അറിയിച്ചിരുന്നു. ഏഷ്യാ കപ്പിൽ താരം ഇന്ത്യക്ക് വേണ്ടി കളിക്കില്ല എന്നുറപ്പിച്ച പന്ത് വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ടെസ്റ്റ് സീരീസിലും കളിക്കുന്നത് സംശയമാണ്.
ഈ പരിക്കിനിടെ സമയം കളയുന്നതിനായി പുതിയ ഹോബി കണ്ടെത്തിയിരിക്കുകയാണ് പന്തിപ്പോൾ. പിസ പാചകം ചെയ്യുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. 'വീട്ടിൽ ഇതുവരെ ഒന്നും കുക്ക് ചെയ്യാൻ ഞാനിപ്പോൾ പിസ പാചകം ചെയ്യുകയാണ്' എന്ന് പറഞ്ഞാണ് പന്ത് വീഡിയോ പങ്കുവെക്കുന്നത്.
'ഇന്ന് ഞാൻ പിസ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കാണിച്ച് തരാം, എന്നോട് ക്ഷമിക്കണം ഗയ്‌സ്. ഞാൻ വെജിറ്റീരിയൻ പിസായാണ് ഉണ്ടാക്കാൻ പോകുന്നത്. എനിക്ക് വെജിറ്റീരിയനാണ് ഇഷ്ടം. ട്രഫിൾ വെച്ചാണ് ഞാൻ ഉണ്ടാക്കുന്നത്. രണ്ട് പിസ്സ കൂടി വെച്ച് ഞാൻ സോർട്ട് ചെയ്യും,' പാചകം ചെയ്യുന്നതിനിടെ പന്ത് പറയുന്നു.
ഈ പൊട്ടിയ കാല് വെച്ച് എനിക്ക് ഇത് മാത്രമേ ചെയ്യാൻ സാധിക്കുയുള്ളൂവെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ വിക്കറ്റ് കീപ്പർ ബാറ്റർ പറയുന്നു. ഓൽഡ് ട്രാഫോർഡിലെ നാലാം മത്സരത്തിൽ ക്രിസ് വോക്‌സ് എറിഞ്ഞ പന്ത് കാലിന്റെ മുൻവശത്ത് കൊണ്ടാം പന്തിന് പരിക്കേറ്റത്. പരമ്പരയിൽ ഉടനീളം മികച്ച പ്രകടനമാണ് പന്ത് ഇന്ത്യക്ക് വേണ്ടി നടത്തിയത്. നാല് മത്സരത്തിൽ നിന്നും ഏഴ് ഇന്നിങ്‌സിൽ നിന്നും രണ്ട് സെഞ്ച്വറിയും മൂന്ന് അർധസെഞ്ച്വറിയുമായി 479 റൺസാണ് പന്ത് പരമ്പരയിൽ അടിച്ചുക്കൂട്ടിയത്.
Content Highlights-Rishab Pant Shares Baking Pizza Video