വയറ്റില്‍ തോട്ട കെട്ടിവച്ച് പൊട്ടിച്ച് മധ്യവയസ്‌കന്‍ ജീവനൊടുക്കി

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങി പോയിരുന്നു

dot image

കോട്ടയം: കോട്ടയത്ത് ഗൃഹനാഥന്‍ ശരീരത്തില്‍ തോട്ടകെട്ടിവച്ച് പൊട്ടിച്ച് ജീവനൊടുക്കി. മണര്‍കാട് സ്വദേശിയായ റെജിമോന്‍ എന്ന് 60-കാരനാണ് മരിച്ചത്. സ്‌ഫോടക വസ്തു വയറ്റില്‍ കെട്ടിവച്ച് പൊട്ടിക്കുകയായിരുന്നു.

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങി പോയിരുന്നു. തുടര്‍ന്ന് രാത്രി 11.30-ഓടെ വീടിന് സമീപത്തെ പറമ്പില്‍ നിന്ന് ശബ്ദം കേട്ടു. കിണര്‍ പണികള്‍ ചെയ്യുന്ന ആളാണ് റെജിമോന്‍. കിണറ്റിലെ പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന തോട്ടയാണ് ഇയാള്‍ ജീവനൊടുക്കാനും തിരഞ്ഞെടുത്തത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlight; Kottayam Man Committed Suicide Using Explosives

dot image
To advertise here,contact us
dot image