എന്തൊക്കെയാണ് സിഎസ്‌കെയിൽ നടക്കുന്നത്! യോർക്കർ പ്രിൻസിനെ റിലീസ് ചെയ്‌തേക്കും: റിപ്പോർട്ട്

കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ശേഷം ഒരുപാട് വമ്പൻ അഴിച്ചുപണികൾക്കാണ് ഐപിഎൽ രാജാക്കന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ് ഒരുങ്ങുന്നത്

dot image

കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ശേഷം ഒരുപാട് വമ്പൻ അഴിച്ചുപണികൾക്കാണ് ഐപിഎൽ രാജാക്കന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ് ഒരുങ്ങുന്നത്. രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണെ ട്രെയിഡ് വഴി ടീമിലെത്തിക്കാൻ സിഎസ്‌കെ ശ്രമിക്കുന്ന ആർ അശ്വിനെയാണ് തിരികെ നൽകുന്നതെന്നും വാർത്തകളുണ്ട്. ഇതിനിടെ അവരുടെ ഡെത്ത് ഓവർ ബൗളറായ യോർക്കർ സ്‌പെഷ്യലിസ്റ്റ് മതീഷ പതിരാനെയെയും റിലീസ് ചെയ്യുമെന്നാണ് വാർത്തകൾ വരുന്നത്.

Also Read:

കഴിഞ്ഞ സീസണിൽ മോശം പ്രകടനമായിരുന്നുവെങ്കിലും 22 വയസ്സുള്ള പതിരാന ഭാവിയിൽ മികവ് കാട്ടിയേക്കാം. 13 കോടിക്കാണ് മെഗാ ലേലത്തിന് മുമ്പ് സിഎസ്‌കെ പതിരാനയെ നിലനിർത്തിയത്. എന്നാൽ കഴിഞ്ഞ സീസണിൽ കാര്യമായ പ്രകടനമൊന്നും അദ്ദേഹം കാഴ്ചവെച്ചില്ല. പിതാരനയെ ലേലത്തിന് വെച്ചാൽ 13 കോടിയോളം സിഎസ്‌കെക്ക് ലഭിക്കും.

ഇക്കാര്യത്തിൽ സ്ഥിരീകരിച്ച റിപ്പോർട്ടുകളൊന്നുമില്ലെങ്കിലും ഒരപാട് അഭ്യൂഹങ്ങൾ നിറയുന്നുണ്ട്. അതേസമയം സഞ്ജു സാംസണ് വേണ്ടിയുള്ള കടുപിടിത്തം സിഎസ്‌കെ തുടരുന്നുണ്ട്. ആർ അശ്വിനെ നൽകിയായിരിക്കും സഞ്ജുവിനെ ട്രേഡ് ചെയ്യുക എന്നും റിപ്പോർട്ടുകൾ വരുന്നു. അതോടൊപ്പം സിഎസ്‌കെയിൽ നിന്നും ഒരു താരത്തെ കൂടി വേണമെന്ന് രാജസ്ഥാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.

Content Highlights- Rumours Says Csk will release Matheesha Pathirana

dot image
To advertise here,contact us
dot image