'ശ്രീശാന്താണ് എന്നെ രാജസ്ഥാൻ റോയൽസിലേക്ക് ട്രയൽസിന് പറഞ്ഞയച്ചത്'; സഞ്ജു സാംസൺ

തന്റെ കരിയറിലെ സുപ്രധാന നേട്ടങ്ങളെ കുറിച്ചും വ്യക്തികളെ കുറിച്ചുമുമെല്ലാം അശ്വിന്റെ യുട്യൂബ് ചാനലിലെ 'കുട്ടി സ്റ്റോറീസ് വിത്ത് ആഷ്' എന്ന അഭിമുഖ പരിപാടിയില്‍ സഞ്ജു വിശദീകരിക്കുന്നുണ്ട്.

dot image

മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമോ എന്നതാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചർച്ചാ വിഷയം. താരം രാജസ്ഥാനുമായുള്ള കരാര്‍ അവസാനിപ്പിക്കാൻ തീരുമാനിച്ചെന്നും വരും സീസണില്‍ ചെന്നൈ സൂപ്പർ കിങ്സിലേക്ക് മാറാൻ നീക്കങ്ങൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

അതിനിടയിൽ ഇന്ത്യയുടെ സീനിയർ താരമായ ആർ അശ്വിനുമായുള്ള അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ കരിയറിലെ സുപ്രധാന നേട്ടങ്ങളെ കുറിച്ചും വ്യക്തികളെ കുറിച്ചുമുമെല്ലാം അശ്വിന്റെ യുട്യൂബ് ചാനലിലെ 'കുട്ടി സ്റ്റോറീസ് വിത്ത് ആഷ്' എന്ന അഭിമുഖ പരിപാടിയില്‍ സഞ്ജു വിശദീകരിക്കുന്നുണ്ട്.

എസ് ശ്രീശാന്താണ് രാജസ്ഥാൻ റോയൽസിലേക്ക് ട്രയല്‍സിന് കൊണ്ടുപോയതെന്നും ശ്രീശാന്ത് തന്റെ കരിയറിൽ നിർണായക റോൾ വഹിച്ചിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു. ശ്രീശാന്ത് ഓരോ വര്‍ഷവും കേരളത്തില്‍ 5-7 താരങ്ങളെ ട്രയല്‍സിന് പറഞ്ഞയക്കുമായിരുന്നു. 2012-13 വര്‍ഷത്തില്‍ അതില്‍ ഒരാള്‍ ഞാനായിരുന്നു, സഞ്ജു കൂട്ടിച്ചേർത്തു.

'ശ്രീശാന്തിനെ എനിക്ക് കേരള രഞ്ജി ട്രോഫി പരിശീലന ക്യാമ്പില്‍ കണ്ടുള്ള പരിചയമുണ്ട്. അങ്ങനെ ഒരു രഞ്ജി മത്സരത്തിനുള്ള എന്നെ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്തുകൊണ്ട് സഞ്ജു പ്ലേയിംഗ് ഇലവനില്‍ ഇല്ലെന്ന് ശ്രീശാന്ത് മാനേജ്‌മെന്റിനോട് ചോദിച്ചു\. അടുത്ത മത്സരത്തില്‍ എനിക്ക് അവസരം ലഭിച്ചു. ആ മത്സരത്തിൽ സെഞ്ച്വറി നേടി, സഞ്ജു വ്യക്തമാക്കി.

Content Highlights: Sreesanth sent me to Rajasthan Royals for trials'; Sanju Samson

dot image
To advertise here,contact us
dot image