
സോഷ്യൽ മീഡിയയിൽ സജീവമായ താര കുടുംബമാണ് നടി അഹാന കൃഷ്ണയുടേത്. ജീവിതത്തിൽ നടക്കുന്ന സന്തോഷമുള്ള നിമിഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വീഡിയോയായും ചിത്രങ്ങൾ വഴിയും നടി പോസ്റ്റ് ചെയ്യാറുണ്ട്. സ്ഥിരമായി യാത്ര ചെയ്യുന്ന അഹാന മിക്കപ്പോഴും ഏതെങ്കിലുമൊക്കെ സിനിമാതാരങ്ങളെ കണ്ടുമുട്ടിയ ചിത്രങ്ങള്‍ അല്ലെങ്കില്‍ ഫ്ലൈറ്റില്‍ കിട്ടിയ ഇഷ്ടപ്പെട്ട ഭക്ഷണത്തിന്‍റെ വിശേഷങ്ങളൊക്കയാണ് പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ ഫ്‌ളൈറ്റ് യാത്രക്കിടെ അപ്രതീക്ഷിതമായി ഒരു പ്രമുഖനെ കണ്ടു മുട്ടിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അഹാന.
കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ആ പ്രമുഖൻ. ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 'അപ്രതീക്ഷിതമായ കണ്ടുമുട്ടല്‍. ഏറെ സ്നേഹസമ്പന്നനായ വളരെ അപ്രോച്ചബിൾ ആയ മനുഷ്യൻ’ എന്ന അടിക്കുറിപ്പിനൊപ്പം മുഖ്യമന്ത്രിയെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് അഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചിരിക്കുന്നത്.
ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റെ മകൾ കൂടിയായ അഹാന പിണറായി വിജയനൊപ്പം ചിത്രം പങ്കുവെച്ചത് ചില സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്കും വഴി വെച്ചിട്ടുണ്ട്.
അഹാനയെ വിമർശിച്ചും ചില പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. ഒപ്പം അനുകൂലിക്കുന്നവരും കുറവല്ല.
content highlights: Ahaana Krishna's selfie with Chief Minister Pinarayi Vijayan is gaining attention