
നിങ്ങള്‍ക്ക് അടുത്ത ദിവസങ്ങളിലെപ്പോഴെങ്കിലും ഒരു ഫങ്ഷന് പോകേണ്ടതുണ്ടോ? ദിവസവും തിരക്കുമൂലം മുഖ സൗന്ദര്യം സംരക്ഷിക്കാനും ബ്യൂട്ടിപാര്‍ലറില്‍ പോകാനും സമയം കിട്ടുന്നില്ലേ? എന്നാല്‍ കുറച്ച് സമയം മാറ്റിവച്ചാല്‍ വീട്ടില്‍ത്തന്നെ തയ്യാറാക്കാവുന്ന ഫേസ്പാക്കുകള്‍ ഉപയോഗിച്ച് മുഖസൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ സാധിക്കും. മിനിട്ടുകള്‍ക്കുള്ളില്‍ത്തന്നെ മുഖം തിളങ്ങാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ഫേസ്പാക്കുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
മുള്‍ട്ടാണിമിട്ടി ഫേസ്പാക്ക്
ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന ഫേഷ്യല്‍ പൗഡറുകളില്‍ ഒന്നാണ് മുള്‍ട്ടാണിമിട്ടി. ഇത് ചര്‍മ്മത്തിലെ എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യാനും ചര്‍മ്മത്തിന് പുതുമയും തിളക്കവും നല്‍കാനും സഹായിക്കുന്നു. മുഖക്കുരു, വെയിലുകൊണ്ടതുകൊണ്ട് ഉണ്ടാകുന്ന കരുവാളിപ്പ് എന്നിവ മാറാനും മുള്‍ട്ടാണിമിട്ടി ഉപയോഗിക്കുന്നു.
ഫേസ്പാക്ക് തയ്യാറാക്കുന്ന വിധം
മുള്‍ട്ടാണിമിട്ടി പൊടി കുറച്ച് റോസ് വാട്ടറും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് മിക്‌സ് ചെയ്ത് ചര്‍മ്മത്തില്‍ പുരട്ടി 10 മിനിറ്റ് നേരം വയ്ക്കുക. പിന്നീട് ഇത് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകാം.
ചന്ദനപ്പൊടികൊണ്ടുളള ഫേസ്പാക്ക്
ആയുര്‍വ്വേദം പറയുന്നതനുസരിച്ച് ചന്ദനപ്പൊടി സൗന്ദര്യ സംരക്ഷണത്തിന് മികച്ച പങ്ക് വഹിക്കുന്നു. ഇത് ചര്‍മ്മത്തിനുണ്ടാകുന്ന കേടുപാടുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയാണ്. ചന്ദനപ്പൊടി ചര്‍മ്മത്തെ ശുദ്ധീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു.
ഫേസ്പാക്ക് തയ്യാറാക്കുന്ന വിധം
ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചന്ദനപ്പൊടിയും ആവശ്യത്തിന് പാലും ഒരു നുളള് കുങ്കുമപ്പൊടിയും ചേര്‍ത്ത് പേസ്റ്റ് പോലെയാക്കി 15 മിനിറ്റ് മുഖത്ത് തേച്ച് പിടിപ്പിക്കുക. ശേഷം കഴുകി കളയാം.
വളരെ മികച്ച റിസള്‍ട്ട് കിട്ടുമെന്ന് മാത്രമല്ല ബ്യൂട്ടി പാര്‍ലറില്‍ പോകാതെതന്നെ ഒരു ക്ലീന്‍അപ് ചെയ്ത പ്രതീതിയും ലഭിക്കും. ഇനി ഒട്ടും സമയം കളയണ്ട ഈ ഫേസ്പാക്കുകള്‍ പരീക്ഷിച്ചു നോക്കൂ.
Content Highlights :Easy-to-prepare face packs to remove dirt and blackheads from the face