
തുടർച്ചയായ രണ്ടാം ടി 20 യിൽ ഓസ്‌ട്രേലിയ എ വനിതകള്‍ക്കെതിരെ ഇന്ത്യ എ വനിതകള്‍ക്ക് തോല്‍വി. 114 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ഇതോടെ മത്സരങ്ങളുടെ പരമ്പര ഇന്ത്യക്ക് നഷ്ടമാവുകയും ചെയ്തു. 2-0ത്തിന് മുന്നിലാണിപ്പോള്‍ ഓസീസ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് അടിച്ചെടുത്തു. 44 പന്തില്‍ 70 റണ്‍സെടുത്ത അലീസ ഹീലിയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. തഹ്ലിയ വില്‍സണ്‍ 43 റണ്‍സെടുത്തു.
മറുപടി ബാറ്റിംഗില്‍ ഇന്ത്യ 15.1 ഓവറില്‍ 73ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ കിം ഗാര്‍ത്താണ് ഇന്ത്യയെ തകര്‍ത്തത്. ദിനേശ് വൃന്ദ (21), മലയാളി താരം മിന്നു മണി (20) എന്നിവര്‍ക്ക് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കാണാന്‍ സാധിച്ചത്. മലയാളി താരം സജന സജീവിന്‍ (6) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി.
ബൗളിങ്ങിൽ രണ്ട് ഓവര്‍ വീതം എറിഞ്ഞ മിന്നു 31 റണ്‍സും സജന 17 റണ്‍സും വിട്ടുകൊടുത്തു. ഇരുവർക്കും വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല.
Content Highlights:T20 series; India A suffers second consecutive defeat against Australia A; series loss