ചങ്ങനാശ്ശേരി തുരുത്തിയിൽ കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

സാൻട്രോ കാറിനാണ് തീപിടിച്ചത്

dot image

കോട്ടയം: ചങ്ങനാശ്ശേരി തുരുത്തിയിൽ കാറിന് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. രണ്ടുപേരാണ് കാറിൽ ഉണ്ടായിരുന്നത്. തുരുത്തി മിഷൻ പള്ളിക്ക് സമീപം വെെകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. സാൻട്രോ കാറിനാണ് തീപിടിച്ചത്. വാഹനത്തിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട് കാർ നിർത്തിയത് കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് തീ അണച്ചത്.

Content Highlights: running car catches fire at kottayam

dot image
To advertise here,contact us
dot image