രാത്രിയിലും ഫോൺ വിളി; യുഎഇയിൽ മാർക്കറ്റിങ് കോളർക്ക് പതിനായിരം ദിർഹം പിഴ

ബാങ്ക് ജീവനക്കാരൻ കോടതി ഫീസും ചിലവും വഹിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്

dot image

ബാങ്ക് മാർക്കറ്റിംഗ് പ്രതിനിധിക്ക് പതിനായിരം ദിർഹം പിഴ വിധിച്ചിരിക്കുകയാണ് യുഎയിലെ അബുദാബി ഫാമിലി സിവിൽ അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതി. ബാങ്കിങ് ഉത്പന്നങ്ങളുടെ പ്രമോഷന് വേണ്ടി രാത്രികാലങ്ങളിൽ പോലും നിരന്തരമായി വിളിച്ച് ശല്യപ്പെടുത്തിയ മാർക്കറ്റിങ് സ്്ഥാപനത്തിന്റെ പ്രതിനിധിക്കായി പിഴ ശിക്ഷ ലഭിച്ചത്. ഇയാൾ ഈ തുക ഉപഭോക്താവിന് നഷ്ടപരിഹാരമായി നൽകണം. ഇത് മാത്രമല്ല, ബാങ്ക് ജീവനക്കാരൻ കോടതി ഫീസും ചിലവും വഹിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

സംഭവത്തിൽ അന്വേഷണം നടത്തിയ പ്രോസിക്യൂട്ടർ കേസ് ക്രിമിനൽ കോടതിക്ക് കൈമാറുകയും. നടപടികൾക്ക് പിന്നാലെ കോടതി കേസിൽ പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് വിധിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ പരാതിക്കാരൻ ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കേസ് നൽകി. ബാങ്കിൽ നിന്നും ജീവനക്കാരനിൽ നിന്നും ധാർമികവും ഭൗതികവുമായ പ്രയാസങ്ങൾ നേരിട്ടുവെന്നാണ് പരാതിയിൽ ഇയാൾ ചൂണ്ടിക്കാട്ടിയത്. മാത്രമല്ല ക്ലെയിം പാസായ തീയതി മുതൽ പ്രതിവർഷം ഒമ്പത് ശതമാനം പലിശ നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

എന്നാൽ ഈ ആവശ്യം കോടതി തള്ളി. ബാങ്കിനെതിരെയുള്ള ആരോപങ്ങളും തുകയും അംഗീകരിക്കാതിരുന്ന കോടതി, ജീവനക്കാരൻ നിരന്തമായി ശല്യം സൃഷ്ടിച്ചുവെന്ന് കണ്ടെത്തുകയും പിഴ നിലനിർത്തുകയുമായിരുന്നു.

Content Highlights: UAE court imposed bank marketing representative to pay 10,000 Dirham fine

dot image
To advertise here,contact us
dot image