'എനിക്ക് ഇനിയും കുടുതൽ നന്നായി കളിക്കണം'; മാഞ്ചസ്റ്ററിലെ മിന്നും പ്രകടനത്തിന് പിന്നാലെ സാക്ക് ക്രൗളി

നാലാം ടെസ്റ്റിൽ 113 പന്തിൽ 13 ഫോറും ഒരു സിക്സറും സഹിതം 84 റൺസാണ് സാക്ക് ക്രൗളി നേടിയത്

dot image

ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെ പ്രതികരണവുമായി ഇം​ഗ്ലണ്ട് ക്രിക്കറ്റ് താരം സാക്ക് ക്രൗളി. കുറച്ചുകൂടി മികച്ച പ്രകടനം പുറത്തെടുക്കാൻ തനിക്ക് കഴിയേണ്ടതുണ്ടെന്നാണ് ക്രൗളിയുടെ വാക്കുകൾ.

'എപ്പോഴും കൂടുതൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. കഴിഞ്ഞ വർഷമോ അതിന് മുമ്പോ കളിച്ചതിനേക്കാൾ മികച്ചത് തീർച്ചയായും ഞാൻ ആഗ്രഹിക്കുന്നു. കൂടുതൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്താലെ എനിലെ പ്രതിഭയോട് നീതിപുലർത്താൻ കഴിയൂ. വിക്കറ്റ് നഷ്ടമാകുമ്പോൾ എപ്പോഴും എനിക്ക് ദേഷ്യംവരാറുണ്ട്. കഴിഞ്ഞ ദിവസവും എനിക്ക് ദേഷ്യം വന്നു,' ക്രൗളി വ്യക്തമാക്കി.

ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിൽ 113 പന്തിൽ 13 ഫോറും ഒരു സിക്സറും സഹിതം 84 റൺസാണ് സാക്ക് ക്രൗളി നേടിയത്. സഹതാരം ബെൻ ഡക്കറ്റുമായി ചേർന്ന ഒന്നാം വിക്കറ്റിൽ 166 റൺസ് കൂട്ടിച്ചേർക്കാൻ ക്രൗളിക്ക് സാധിച്ചു. 100 പന്തിൽ 13 ഫോറുകളോടെ 94 റൺസാണ് ബെൻ ഡക്കറ്റ് നേടിയത്.

ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇം​ഗ്ലണ്ട് മികച്ച നിലയിലാണ്. രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ ഒന്നാം ഇന്നിങ്സിൽ ഇം​ഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തിട്ടുണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനൊപ്പമെത്താൻ ഇം​ഗ്ലണ്ടിന് ഇനി 133 റൺസ് കൂടി വേണം. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 358 റൺസിൽ എല്ലാവരും പുറത്തായിരുന്നു.

Content Highlights: Crawley says he owes himself more such performances

dot image
To advertise here,contact us
dot image