മെസ്സിയെയും ആല്‍ബയെയും വിലക്കി മേജര്‍ ലീഗ് സോക്കര്‍; ഇന്റര്‍ മയാമിക്ക് തിരിച്ചടി

എംഎല്‍എസ് ഓള്‍ സ്റ്റാര്‍ ഗെയിമില്‍ കളിക്കാത്തതിന് താരങ്ങള്‍ക്കെതിരേ നടപടി ഉണ്ടാവുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു

dot image

ഇന്റര്‍ മയാമി താരങ്ങളായ ലയണല്‍ മെസ്സി , ജോര്‍ഡി ആല്‍ബ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിച്ച് മേജര്‍ ലീഗ് സോക്കര്‍ (എംഎല്‍എസ്). ഇരുവര്‍ക്കും അടുത്ത ലീഗ് മല്‍സരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തി. എഫ്സി സിന്‍സിനാറ്റിക്കെതിരായ ഇന്റര്‍ മയാമിയുടെ അടുത്ത ലീഗ് മത്സരം മെസ്സിക്കും ആൽബയ്ക്കും നഷ്ടമാകും.

കഴിഞ്ഞ ദിവസം നടന്ന മേജർ ലീ​ഗ് ഓൾ സ്റ്റാർ ഇലവനും മെക്സിക്കോയിലെ ലിഗ എംഎക്സും തമ്മിലുള്ള മത്സരത്തില്‍ ഓൾ സ്റ്റാർ ഇലവന് വേണ്ടി മെസ്സിയും സഹതാരം ജോർഡി ആൽബയും കളിച്ചിരുന്നില്ല. ഇരുവരും കളിക്കാത്തതിന്റെ കാരണവും വ്യക്തമാക്കിയിട്ടില്ല.

എംഎല്‍എസ് ഓള്‍ സ്റ്റാര്‍ ഗെയിമില്‍ കളിക്കാത്തതിന് താരങ്ങള്‍ക്കെതിരേ നടപടി ഉണ്ടാവുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. മുന്‍കൂര്‍ അനുമതിയില്ലാതെ ഓള്‍-സ്റ്റാര്‍ ഗെയിമില്‍ പങ്കെടുക്കാതിരുന്നാല്‍ ഒരു മാച്ചില്‍ സസ്‌പെന്‍ഷന്‍ നേരിടേണ്ടി വരുമെന്ന് മേജര്‍ ലീഗ് സോക്കര്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന നടപടി പ്രഖ്യാപിച്ചുകൊണ്ട് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ലീഗ് അധികൃതര്‍ വ്യക്തമാക്കി.

മെസ്സിക്കും ആല്‍ബയ്ക്കും അവരുടെ ക്ലബ്ബിന്റെ അടുത്ത മത്സരത്തില്‍ മത്സരിക്കാന്‍ അര്‍ഹത നഷ്ടപ്പെട്ടതായി എംഎല്‍എസ് കമ്മീഷണര്‍ ഡോണ്‍ ഗാര്‍ബര്‍ പറഞ്ഞു. മേജര്‍ ലീഗ് സോക്കറിന്റെ വളര്‍ച്ചയ്ക്ക് മെസ്സിയെക്കാള്‍ കൂടുതല്‍ സംഭാവന ചെയ്ത കളിക്കാരനോ മറ്റാരെങ്കിലുമോ ഇല്ലെങ്കിലും ശിക്ഷാ നടപടി ഒഴിവാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: MLS suspends Lionel Messi and Jordi Alba for skipping All-Star Gam

dot image
To advertise here,contact us
dot image