പ്രണയബന്ധങ്ങളിലെ ഗോസ്റ്റ്‌ലൈറ്റിംഗ്: ഇത്തരക്കാര്‍ നിങ്ങളെ നിങ്ങളല്ലാതാക്കും; തിരിച്ചറിയണം

GEN-Zകിഡ്‌സിന്റെ ഡിക്ഷ്ണറിയില്‍ ഡേറ്റിംഗിനെക്കുറിച്ച് ഇപ്പോള്‍ എഴുതി ചേര്‍ത്തിരിക്കുന്ന പുതിയ പദമാണ് ഗോസ്റ്റ്‌ലൈറ്റിംഗ്

dot image

പ്രണയത്തെക്കുറിച്ച് ചോദിച്ചാല്‍ 80-90 കാലഘട്ടങ്ങളിലുളളവര്‍ പ്രണയം അനശ്വരമാണ് ദിവ്യമാണ് എന്നൊക്കെയാവും പറയുക. വേണമെങ്കില്‍ കടാപ്പുറത്തുകൂടി പാടി നടന്ന കറുത്തമ്മയും പരീക്കുട്ടിയും തുടങ്ങി നിറം സിനിമയിലെ എബിയും സോനയിലും ഒക്കെ തട്ടി അങ്ങനെ പോകും. എന്നാല്‍ ഇപ്പോഴുള്ള ജനറേഷനോട് പ്രണയത്തെക്കുറിച്ച് ചോദിച്ചാല്‍ ഇപ്പോള്‍ ബഞ്ചിംഗിലാണെന്നോ ഓര്‍ബിറ്റിംഗിലാണെന്നോ ഒക്കെയാവും പറയുക. GEN-Z കിഡ്‌സിന്റെ ഡിക്ഷ്ണറിയില്‍ ബന്ധങ്ങള്‍ക്ക് പല പേരുകളും ഉണ്ടാകും. അത്തരത്തില്‍ റിലേഷന്‍ഷിപ്പുകളിലെ ട്രെന്‍ഡുകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. പുത്തന്‍ തലമുറക്കാരുടെ റിലേഷന്‍ഷിപ്പുകളിലുണ്ടാകുന്ന ചില കാര്യങ്ങള്‍ക്ക് ഓരോ പേരുകളും ഉണ്ട്. അതിലെ ഏറ്റവും പുതിയ പേരാണ് ' ഗോസ്റ്റ് ലൈറ്റിംഗ്' . ഇതുവരെയുളളതില്‍ വച്ച് ഏറ്റവും വിഷലിപ്തമായ ഒരുതരം റിലേഷനാണ് ഇതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

എന്താണ് ഗോസ്റ്റ് ലൈറ്റിംഗ്

'ഗോസ്റ്റിംഗ്' റിലേഷന്റെയും(നിങ്ങള്‍ വളരെ കാലമായി പ്രണയത്തിലായിരുന്ന ഒരാളില്‍നിന്ന് പെട്ടെന്നൊരു ദിവസം ഒരു കാരണവും ഇല്ലാതെ അപ്രത്യക്ഷമാകുന്ന രീതി) 'ഗ്യാസ് ലൈറ്റിംഗ് 'ന്റെയും(എന്തെങ്കിലും കാര്യത്തിന് പങ്കാളി നിങ്ങളുടെ മേല്‍ എല്ലാത്തിനും പഴിചാരി അതുവഴി നിങ്ങള്‍ സ്വയം സംശയിക്കുകയും ബന്ധങ്ങളിലെ പ്രശ്‌നക്കാരന്‍/ പ്രശ്‌നക്കാരി നിങ്ങളാണെന്ന് തോന്നിക്കുകയും ചെയ്യുന്ന അവസ്ഥ) വിഷലിപ്തമായ മിശ്രിതമാണ് 'ഗോസ്റ്റ്‌ലൈറ്റിംഗ്'.

ഈ രണ്ട് പ്രവണതകളെയും സംയോജിപ്പിച്ചാണ് ഗോസ്റ്റ് ലൈറ്റിംഗ് എന്ന പുതിയ ഡേറ്റിംഗ് പദം ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ ബന്ധത്തില്‍ ' നിങ്ങളുടെ ജീവിതത്തില്‍ നിന്ന് അത്രയും സ്‌നേഹിച്ചുകൊണ്ടിരിക്കുന്ന ആ പങ്കാളി ഒരു കാര്യവും ഇല്ലാതെ അപ്രത്യക്ഷനാവുകയും പിന്നീട് ഒന്നും സംഭവിക്കാത്തതുപോലെ തിരികെ വരികയും പഴയതുപോലെ ഇടപെടുകയും ഒക്കെ ചെയ്യും. പലപ്പോഴും നിങ്ങളുടെ വികാരങ്ങളെയോ വേദനയേയോ അവര്‍ മാനിക്കുകയില്ല. ഇവര്‍ ഇല്ലാതെ നിങ്ങള്‍ ഒറ്റയ്ക്ക് മുന്നോട്ട് പോകാന്‍ കരുത്താര്‍ജ്ജിക്കുമ്പോഴായിരിക്കും ഇവരുടെ വീണ്ടുമുള്ള പ്രത്യക്ഷപ്പെടല്‍.

എവിടെ ആയിരുന്നു എന്ന ചോദ്യത്തിന് ' നീ ഇമോഷണലായി സംസാരിക്കുന്നു' അല്ലെങ്കില്‍ ' ഞാന്‍ നല്ല തിരക്കിലായിരുന്നു' എന്നൊക്കെയുളള ന്യായീകരണങ്ങള്‍ പറയും. നിങ്ങളുടെ ഓര്‍മ്മയേയോ വികാരങ്ങളെയോ ചോദ്യം ചെയ്യാന്‍ അവര്‍ സാഹചര്യങ്ങളെ വളച്ചൊടിക്കുന്നു' പങ്കാളിയുടെ ഇത്തരത്തിലുള്ള പെരുമാറ്റം മറ്റേ വ്യക്തിയെ സ്വയം ഉറപ്പില്ലാത്ത ഒരു അവസ്ഥയിലേക്ക് നയിച്ചേക്കാം ' ഇതാണ് ഗോസ്റ്റ് ലൈറ്റിംഗ്. ഗോസ്റ്റ്‌ലൈറ്റിംഗ് വൈകാരികമായി ആശയക്കുഴപ്പം ഉണ്ടാക്കുക മാത്രമല്ല,അത് ഇരയെ മാനസികമായി ബാധിക്കുകയും ചെയ്യും. ഈ കൃത്രിമ പെരുമാറ്റം, വൈകാരിക ആശയക്കുഴപ്പം, സ്വയം സംശയം, ഉത്കണ്ഠ എന്നിവയ്ക്ക് കാരണമാകും. ഒടുവില്‍ ഇരയ്ക്ക് ആത്മാഭിമാനവും വിശ്വാസവും ഇല്ലാതാക്കും.

ഗോസ്റ്റ് ലൈറ്റിംഗ് ഒരിക്കലും ആത്മാര്‍ഥമല്ല. ആ ബന്ധം കൃത്രിമമാണ്. സൈക്കോളജി ടുഡേയുടെ അഭിപ്രായത്തില്‍ ഗോസ്റ്റിംഗ് ആളുകളെ ഉത്കണ്ഠാകുലരായും ഉപേക്ഷിക്കപ്പെട്ടവരായും തോന്നിപ്പിക്കും. 'നാഷണല്‍ ഡൊമസ്റ്റിക് വയലന്‍സ്' , ഹോട്ട്‌ലൈന്‍ ഗ്യാസ് ലൈറ്റിംഗ് ആത്മാഭിമാനത്തെ ഇല്ലാതാക്കുന്ന ഒരുതരം വൈകാരികമായ ദുരുപയോഗമായാണ് കണക്കാക്കുന്നത്.

ഗ്യാസ് ലൈറ്റിംഗിന് ഇരയായാല്‍ എന്ത് ചെയ്യണം

ആദ്യം നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക. മറ്റേ ആള്‍ ചെയ്തത് ശരിയല്ല എന്ന കാര്യം സ്വയം മനസിലാക്കുക. നിങ്ങള്‍ വിശ്വസിക്കുന്ന ഒരു സുഹൃത്തിനോടോ ഒരു തെറാപ്പിസ്റ്റിനോടോ സംസാരിക്കുക. സ്‌നേഹത്തെ മുന്‍ നിര്‍ത്തി നിങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കരുത്.

Content Highlights :Relationships have different names among the new generation. The latest one is 'gost lighting'

dot image
To advertise here,contact us
dot image