
ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. മാഞ്ചസ്റ്റർ ടെസ്റ്റിന്‍റെ മൂന്നാം ദിവസം അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ടിന് മികച്ച ലീഡ്. രണ്ട് വിക്കറ്റിന് 225 എന്ന നിലയില്‍ ഇന്നിങ്‌സ് തുടങ്ങിയ ആതിഥേയര്‍ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 544 റണ്‍സെന്ന നിലയിലാണ്. ഇതോടെ ഇന്ത്യയുടെ 358 റണ്‍സിനെതിരെ 186 റണ്‍സിന്റെ ശക്തമായ ലീഡ് ഇംഗ്ലീഷ് പടയ്ക്ക് ലഭിച്ചു. ഇത് അടുത്ത രണ്ട് ദിവസങ്ങളില്‍ ഇംഗ്ലണ്ടിന് മേല്‍ക്കൈ നല്‍കും.
തകർപ്പൻ സെഞ്ച്വറി നേടിയ ജോ റൂട്ടിന്റെ ഇന്നിങ്സിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് ലീഡെടുത്തത്. 248 പന്തിൽ 150 റൺസ് നേടിയാണ് റൂട്ട് പുറത്താകുന്നത്. 77 റൺസുമായി ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, 21 റൺസ് നേടിയ ലിയാം ഡോവ്സൺ എന്നിവരാണ് ക്രീസിൽ. അർധ സെഞ്ച്വറി നേടിയ ഓലി പോപ് (128 പന്തിൽ 71) ഹാരി ബ്രൂക് (12 പന്തിൽ മൂന്ന് റൺസ്), ജോ റൂട്ട്, ജേമി സ്മിത്ത് (ഒമ്പത്), ക്രിസ് വോക്സ് (നാല്) എന്നിവരുടെ വിക്കറ്റാണ് മൂന്നാം ദിനം ആതിഥേയർക്ക് നഷ്ടമായത്. ഇതിൽ മൂന്നെണ്ണം അവസാന സെഷനിലാണ് വീണത്.
Stumps on Day 3 in Manchester 🏟️
— BCCI (@BCCI) July 25, 2025
3⃣ wickets in the final session for #TeamIndia 👌👌
England 544/7 in the 1st innings, lead by 186 runs.
Scorecard ▶️ https://t.co/L1EVgGu4SI#ENGvIND pic.twitter.com/Q6rQDxioLO
ഇംഗ്ലീഷ് ബാറ്റിംഗ് നിര ആധിപത്യം സ്ഥാപിക്കുന്ന കാഴ്ചയായിരുന്നു ഇന്ന് ഓൾഡ് ട്രാഫോർഡിൽ കണ്ടത്. ഓപ്പണർമാരായ സാക്ക് ക്രൗളിയും ബെൻ ഡക്കറ്റും ചേർന്ന് ഒന്നാം വിക്കറ്റിൽ 166 റൺസ് കൂട്ടിച്ചേർത്തു. ഡക്കറ്റ് 100 പന്തിൽ 94 റൺസെടുത്ത് സെഞ്ച്വറിക്ക് തൊട്ടടുത്ത് പുറത്തായപ്പോൾ, ക്രോളി 84 റൺസ് സംഭാവന ചെയ്തു. പിന്നീട് ഒല്ലി പോപ്പ് (71) റൺസ് നേടി. ജോ റൂട്ടിന്റെ മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിന് വലിയ സ്കോർ സമ്മാനിച്ചത്. 248 പന്തിൽ 150 റൺസെടുത്ത റൂട്ട് വിക്കറ്റുകൾ വീഴുമ്പോഴും ഒരുവശത്ത് നിലയുറപ്പിച്ചു.
ഇന്ത്യൻ ബൗളർമാർ പരിശ്രമിച്ചെങ്കിലും സ്ഥിരമായി കൂട്ടുകെട്ടുകൾ പൊളിക്കുന്നതിൽ പരാജയപ്പെട്ടു. രവീന്ദ്ര ജഡേജയും വാഷിംഗ്ടൺ സുന്ദറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അരങ്ങേറ്റ താരം അൻഷുൽ കാംബോജ് എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു. എന്നിരുന്നാലും, ഇംഗ്ലണ്ടിന്റെ നീണ്ട ബാറ്റിംഗ് നിരയെ തടയാൻ ഇന്ത്യൻ ബൗളിംഗിന് കഴിഞ്ഞില്ല. ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സ് 77* റൺസുമായി പുറത്താകാതെ നിന്നു.
Content Highlights: IND vs ENG, 4th Test match Day 3: Joe Root’s 150 powers England to 544/7 at stumps