
വനിതാ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണിന് മുന്നോടിയായി യുപി വാരിയേഴ്‌സിന്റെ മുഖ്യ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ അഭിഷേക് നായരെ നിയമിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി യുപി വാരിയേഴ്‌സിന്റെ പരിശീലകനായിരുന്ന ജോണ്‍ ലൂയിസിന് പകരക്കാരനായാണ് അഭിഷേക് എത്തുന്നത്.
ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലക ടീമിനൊപ്പം ഏഴ് വര്‍ഷത്തെ പ്രവര്‍ത്തനപരിചയം അഭിഷേക് നായർക്കുണ്ട്. ഇന്ത്യന്‍ ദേശീയ ടീമിന്റെ അസിസ്റ്റന്റ് കോച്ചായും അഭിഷേക് സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തിന് ശേഷം കഴിഞ്ഞ ഐപിഎൽ സീസണിന്റെ ഇടയിൽ അഭിഷേക് നായര്‍ കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയിരുന്നു. മുംബൈയില്‍ യുവതാരങ്ങളെ വളര്‍ത്തിയെടുക്കാനായി കൊല്‍ക്കത്തയുടെ അക്കാദമിയിലും അഭിഷേക് നായര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Content Highlights: Abhishek Nayar appointed as head coach of UP Warriorz ahead of wpl season 4