ഓൾ സ്റ്റാർ ടീമിനായി കളിച്ചില്ല; മേജർ ലീ​ഗ് സോക്കറിൽ മെസ്സിക്കെതിരെ നടപടിക്ക് സാധ്യത

കൃത്യമായ കാരണമില്ലാതെ ഓൾ സ്റ്റാർ ടീമിൽ നിന്ന് പിന്മാറിയ മെസ്സിയുടെ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് എം എൽ എസ് കമ്മീഷണർ ഡോൺ ഗാർബർ പറഞ്ഞു.

dot image

ഇന്റർ മയാമി ഇതിഹാസ താരം ലയണൽ മെസ്സിക്കെതിരെ നടപടിക്കൊരുങ്ങി മേജർ ലീ​ഗ് സോക്കർ. ഇന്നലെ നടന്ന മേജർ ലീ​ഗ് ഓൾ സ്റ്റാർ ഇലവനും മെക്സിക്കോയിലെ ലിഗ എംഎക്സും തമ്മിലുള്ള മത്സരത്തില്‍ ഓൾ സ്റ്റാർ ഇലവനായി മെസ്സിയും സഹതാരം ജോർഡി ആൽബയും കളിച്ചിരുന്നില്ല. ഇരുവരും കളിക്കാത്തതിന്റെ കാരണവും വ്യക്തമാക്കിയിട്ടില്ല.

ഇതോടെയാണ് ഇരുവർക്കുമെതിരെ നടപടിക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്. മെസ്സിക്കും ജോർഡി ആൽബയ്ക്കുമെതിരെ നടപടിയെടുത്താൽ ഇരുവർക്കും മേജർ ലീ​ഗ് സോക്കറിലെ അടുത്ത മത്സരം കളിക്കാൻ സാധിക്കില്ല. ഞായറാഴ്ച സിൻസിനാറ്റിക്കെതിരെയാണ് ഇന്റർ മയാമിയുടെ അടുത്ത മത്സരം.

കൃത്യമായ കാരണമില്ലാതെ ഓൾ സ്റ്റാർ ടീമിൽ നിന്ന് പിന്മാറിയ മെസ്സിയുടെ തീരുമാനം അം​ഗീകരിക്കാൻ കഴിയില്ലെന്ന് എം എൽ എസ് കമ്മീഷണർ ഡോൺ ഗാർബർ പറഞ്ഞു. എത്രവലിയ താരമാണെങ്കിലും ലീഗിലെ നിയമങ്ങൾ പാലിക്കാൻ തയ്യാറാകണമെന്നും ഡോൺ ​ഗാർബർ വ്യക്തമാക്കി.

മെസ്സിയുടെ അഭാവത്തിലും ഓൾസ്റ്റാർ ഇലവനാണ് വിജയം. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ലി​ഗ എംഎക്സിനെ ഓൾ സ്റ്റാർ ഇലവൻ പരാജയപ്പെടുത്തിയത്.

Content Highlights: Lionel Messi might face suspension from one game

dot image
To advertise here,contact us
dot image