
പത്തനംതിട്ട: മരം ഷെഡിന് മുകളിൽ വീണ് പരിക്കേറ്റ 62കാരൻ മരിച്ചു. കോട്ടാങ്ങൽ വെള്ളിക്കര വീട്ടിൽ ബാബു ജോസഫാണ് മരിച്ചത്. പത്തനംതിട്ട കോട്ടാങ്ങലിലാണ് സംഭവം. ഷെഡിന് മുകളിൽ മരം വീണപ്പോൾ ബാബു ജോസഫ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മുഖം നിലത്തിടിച്ച് വീഴുകയായിരുന്നു. ശക്തമായ കാറ്റിലാണ് മരം വീട്ടു പുരയിടത്തിലെ ഷെഡിന് മുകളിലേക്ക് വീണത്. പെരുമ്പെട്ടി പ1ലീസ് സ്ഥലത്തെത്തി ബാബു ജോസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
Content Highlights: 62 year old man dies after falling tree on shed