ഇതാ ദക്ഷിണാഫ്രിക്കയുടെ 'വൈഭവ് സൂര്യവംശി'! യൂത്ത് ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ച്വറി കുറിച്ച് യുവതാരം

കഴിഞ്ഞ ദിവസങ്ങളില്‍ യൂത്ത് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി കുറിക്കണമെന്ന ആഗ്രഹം വൈഭവ് പങ്കുവച്ചിരുന്നു

dot image

അണ്ടര്‍ 19 യൂത്ത് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമായി ദക്ഷിണാഫ്രിക്കയുടെ ജോറിച്ച് വാന്‍ ഷാല്‍ക്വിക്ക്. സിംസിംബാബ്‌വെയ്ക്കെതിരായ മത്സരത്തിലാണ് യുവതാരം പുതിയ റെക്കോർഡ് സ്വന്തമാക്കിയത്. കേവലം 153 പന്തില്‍ 215 റണ്‍സാണ് വാന്‍ ഷാല്‍ക്വിക്ക് അടിച്ചുകൂട്ടിയത്. 19 ബൗണ്ടറികളും ആറ് സിക്‌സറുകളും ഉള്‍പ്പെടെയായിരുന്നു ഇന്നിങ്സ്.

വാന്‍ ഷാല്‍ക്വിക്കിന്റെ ഇരട്ടസെഞ്ച്വറിയുടെ കരുത്തില്‍ ദക്ഷിണാഫ്രിക്ക 385 റണ്‍സ് നേടി. യൂത്ത് ഏകദിന ക്രിക്കറ്റിലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറാണിത്.

ഇന്ത്യയുടെ വണ്ടർ‌ കിഡ് വൈഭവ് സൂര്യവംശിക്ക് മുന്നേയാണ് ദക്ഷിണാഫ്രിക്കൻ യുവതാരം നാഴികക്കല്ല് പിന്നിട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ യൂത്ത് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി കുറിക്കണമെന്ന ആഗ്രഹം വൈഭവ് പങ്കുവച്ചിരുന്നു. അത് കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് ദക്ഷിണാഫ്രിക്കന്‍ യുവതാരം നേട്ടം സ്വന്തം പേരിലെഴുതിച്ചേർത്തത്.

ഇതുവരെ ലോക യൂത്ത് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ശ്രീലങ്കയുടെ ഹസിത ബോയഗോഡയുടെ പേരിലായിരുന്നു. 2018 ല്‍ കെനിയയ്ക്കെതിരെ ഹസിത ബോയഗോഡ നേടിയ 191 റണ്‍സെന്ന റെക്കോർഡാണ് വാന്‍ ഷാല്‍ക്വിക്ക് പഴങ്കഥയാക്കിയത്. മൂന്ന് ദിവസത്തിനുള്ളില്‍ വാന്‍ ഷാല്‍ക്വിക്ക് കളിക്കുന്ന രണ്ടാമത്തെ കൂറ്റന്‍ വ്യക്തിഗത സ്‌കോറാണിത്. മുന്‍പ് ബെനോനിയില്‍ ബംഗ്ലാദേശ് അണ്ടര്‍ 19 ടീമിനെതിരെ വാന്‍ ഷാല്‍ക്വിക്ക് പുറത്താകാതെ 164 റണ്‍സ് നേടിയിരുന്നു. അന്ന് വെളിച്ചക്കുറവിനെ തുടര്‍ന്ന് മത്സരം നേരത്തെ അവസാനിപ്പിച്ചതോടെ വാന്‍ ഷാല്‍ക്വിക്ക് ഇരട്ട സെഞ്ച്വറിയിലേക്ക് എത്തിയില്ല.

Content Highlights: South Africa U-19 opener Jorich van Schalkwyk beats Vaibhav Suryavanshi to first-ever 200 in a Youth ODI

dot image
To advertise here,contact us
dot image