കനത്തമഴയില്‍ മരം കടപുഴകി വീടിന് മുകളില്‍ പതിച്ചു; ഉറങ്ങികിടന്ന ഗൃഹനാഥന് ദാരുണാന്ത്യം

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു അപകടം സംഭവിച്ചത്

dot image

കണ്ണൂര്‍: കണ്ണൂരില്‍ വീടിന്റെ മുകളില്‍ മരം വീണ് ഉറങ്ങിക്കിടന്ന ഗൃഹനാഥന് ദാരുണാന്ത്യം. കോളയാട് പഞ്ചായത്തിലെ ചെമ്പുക്കാവ് തെറ്റുമ്മല്‍ സ്വദേശി ചന്ദ്രന്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു അപകടം സംഭവിച്ചത്. ശക്തമായ കാറ്റില്‍ മരം കടപുഴകി വീടിനു മുകളില്‍ പതിക്കുകയായിരുന്നു. വീട്ടില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നെങ്കിലും രണ്ടുപേര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.

കൂത്തുപറമ്പില്‍ നിന്നും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് ഇടിഞ്ഞുവീണ വീട്ടില്‍ നിന്നും ചന്ദ്രനെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ഇതേ പ്രദേശത്ത് തന്നെ മറ്റ് രണ്ട് വീടുകള്‍ക്ക് മുകളിലും മരങ്ങള്‍ വീണ് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പാറക്കുണ്ട് ഉന്നതിയിലെ രജീഷിന്റെ വീടിന്റെ മുകളിലും തെറ്റുമ്മലിലുള്ള മാത്യു എന്നിവരുടെ വീടിന്റെ മുകളിലുമാണ് മരം വീണത്.

Content Highlights: Tree falls on house during heavy rain; homeowner dies while sleeping

dot image
To advertise here,contact us
dot image