
യുഎഇ നഗരം അജ്മാനില്‍ ടാക്സി ഉപയോക്താക്കളുടെ എണ്ണത്തില്‍ വൻവർധനവ്. 2025ന്റെ ആദ്യ പകുതിയിലെ കണക്കുകളാണ് അധികൃതര്‍ പുറത്തുവിട്ടത്. യാത്രക്കാരുടെ എണ്ണം 13,396,248 ആയും ഉയർന്നിട്ടുണ്ട്. 2024ൽ ഇതേ കാലയളവില്‍ യാത്രക്കാരുടെ എണ്ണം 12,803,214 ആയിരുന്നു.
ടാക്സി ഉപഭോക്താക്കളുടെ എണ്ണത്തിൽ 4.63 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ ടാക്സി യാത്രകളുടെ എണ്ണം 6,698,124 ആയാണ് വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ ഇത് 6,401,608 ആയിരുന്നു ടാക്സി യാത്രക്കാരുടെ എണ്ണം.
Content Highlights: Huge increase in the number of taxi customers in the UAE