Top

'എവന്‍ഡാ എനക്ക് കസ്റ്റഡി'; സന്തോഷ് നാരായണന്റെ ഈണത്തിലും ശബ്ദത്തിലും 'മഹാനി'ലെ ഗാനം

ഫെബ്രുവരി 10ന് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പ്രദര്‍ശനത്തിനെത്തും.

28 Jan 2022 3:46 PM GMT
ഫിൽമി റിപ്പോർട്ടർ

എവന്‍ഡാ എനക്ക് കസ്റ്റഡി; സന്തോഷ് നാരായണന്റെ ഈണത്തിലും ശബ്ദത്തിലും മഹാനിലെ ഗാനം
X

വിക്രമും മകന്‍ ധ്രുവ് വിക്രമും ഒന്നിക്കുന്ന ചിത്രം 'മഹാനി'ലെ പുതിയ ലിറിക്കല്‍ വീഡിയോ പുറത്ത്. 'എവന്‍ഡാ എനക്ക് കസ്റ്റഡി' എന്ന ഗാനത്തിന് ചുവടുവെക്കുന്ന വിക്രമാണ് വീഡിയോയിലുള്ളത്. വിവേകിന്റെ വരികള്‍ സംഗീതം പകര്‍ന്നിരിക്കുന്നതും പാടിയിരിക്കുന്നതും സന്തോഷ് നാരായണനാണ്.

കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മകന്‍ ധ്രുവിനൊപ്പം ആദ്യമായി ഒന്നിക്കുന്ന 'മഹാന്‍' വിക്രത്തിന്റെ 60മത്തെ സിനിമ കൂടിയാണ്. സിമ്രാന്‍, ബോബി സിംഹ, വാണി ഭോജന്‍, സനന്ത് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

ചെന്നൈ പശ്ചാത്തലമാക്കിയുള്ള ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ സിനിമയാണ് മഹാന്‍. ഡയറക്ട് ഒടിടി റിലീസായി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും. ഫെബ്രുവരി 10നാണ് സ്ട്രീമിങ് ആരംഭിക്കുക. ശ്രേയാസ് കൃഷ്ണ ഛായാഗ്രഹം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷന്‍ ആണ്

Next Story