റോഡിലേക്ക് മറിഞ്ഞ വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരനായ ഉസ്താദിന് ദാരുണാന്ത്യം; അപകടം കൊച്ചി പനങ്ങാട്

ഇന്ന് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്

dot image

കൊച്ചി: കൊച്ചി പനങ്ങാട് റോഡിലേക്ക് മറിഞ്ഞു വീണ വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. ഇന്ന് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്.

ഇതിന് പിന്നാലെ ഇതുവഴി ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിയുടെ ബൈക്കും പോസ്റ്റിലിടിച്ച് അപകടത്തിൽപെട്ടു. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ സുരേഷിനെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പൊലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

Content Highlight: Ustad, a biker, met a tragic end after hitting an electricity pole; Accident Kochi Panangad

dot image
To advertise here,contact us
dot image