


 
            ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ്-പഞ്ചാബ് കിങ്‌സ് പോരാട്ടം. രാത്രി ഏഴരയ്ക്ക് രാജസ്ഥാന്‍ റോയല്‍സിന്‍റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലാണ് മത്സരം. പഞ്ചാബിന്റെ ഹോം മത്സരമാണെങ്കിലും ഇന്ത്യ-പാക് സംഘർഷത്തോടെ ധരംശാലയില്‍ നിന്ന് മത്സരം മാറ്റിയിരുന്നു.
മേയ് എട്ടിന് ഇരുടീമും ധരംശാലയില്‍ ഏറ്റുമുട്ടിയ മത്സരം ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് പാതി വഴിയിൽ ഉപേക്ഷിച്ചിരുന്നു. ഈ മത്സരം വീണ്ടും നടത്തുമ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനമാണ് പഞ്ചാബ് ലക്ഷ്യമിടുന്നത്. അതേ സമയം പ്ലേ ഓഫിലെത്താതെ പുറത്തായ ഡൽഹി ആശ്വാസ വിജയമാണ് ലക്ഷ്യമിടുന്നത്.
നിലവിൽ 12 മത്സരങ്ങളിൽ നിന്ന് എട്ട് ജയവും മൂന്ന് തോൽവിയുമായി 17 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് പഞ്ചാബ്. 13 മത്സരങ്ങളിൽ നിന്ന് 6 ജയവും 6 തോൽവിയുമായി 13 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഡൽഹി.
പഞ്ചാബ് കിംഗ്‌സ് സാധ്യതാ ഇലവൻ: പ്രിയാൻഷ് ആര്യ, പ്രഭ്‌സിമ്രാൻ സിംഗ്, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ശശാങ്ക് സിംഗ്, നെഹാൽ വധേര, മിച്ചൽ ഓവൻ, അസ്മത്തുള്ള ഒമർസായി, മാർക്കോ യാൻസൻ, സേവ്യർ ബാർട്ട്‌ലെറ്റ്, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹൽ.
ഡൽഹി ക്യാപിറ്റൽസ് സാധ്യതാ ഇലവൻ: ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), അഭിഷേക് പോറെൽ, സമീർ റിസ്‌വി, ട്രിസ്റ്റാൻ സ്റ്റബ്‌സ്, അശുതോഷ് ശർമ്മ, വിപ്രജ് നിഗം, മാധവ് തിവാരി, കുൽദീപ് യാദവ്, ദുഷ്മന്ത ചമീര, മുസ്തഫിസുർ റഹ്മാൻ, ടി നടരാജൻ.
Content Highlights:
 
                        
                        