
ദുബൈ: ദുബൈയിലെ ജബല്‍ അലി വ്യാവസായിക മേഖലയില്‍ സ്വവര്‍ഗ ബന്ധം നിഷേധിച്ച യുവാവിനെ കൊലപ്പെടുത്തുകയും ഒരാളെ കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് ഏഷ്യന്‍ വംശജരുടെ വിചാരണ തുടങ്ങി. പ്രതികള്‍ നഗരത്തിലുടനീളം സ്വവര്‍ഗ ബന്ധത്തിന് ആളെ അന്വേഷിച്ച് വാഹനത്തില്‍ കറങ്ങവേ ജബല്‍ അലി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്നും രണ്ട് പുരുഷന്മാരെ കണ്ടെത്തി.
എന്നാല്‍ പ്രതികളുടെ സ്വവര്‍ഗ രതി എന്ന ആവശ്യം ഇരുവരും വിസമ്മതിച്ചതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ കാറിലെത്തിയ പ്രതികള്‍ ഒരാളെ കുത്തിക്കൊല്ലുകയും മറ്റൊരാളെ ഗുരുതരമായി കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഘര്‍ഷം നടന്ന സ്ഥലത്തെ റസ്റ്റോറന്‌റ് ഉടമയാണ് രണ്ട് പേര്‍ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയും പൊലീസെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടര്‍ന്ന നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്.
content highlights: Young man stabbed to death in Dubai for denying homosexuality; suspects are of Asian origin