ഡിഎംകെ യൂത്ത് വിങ്ങ് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു; അക്ബര്‍ കെ ജില്ലാ ഓര്‍ഗനൈസര്‍

ഡിഎംകെ യൂത്ത് വിംഗ് കമ്മിറ്റികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി

dot image

പാലക്കാട്: ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ യുവജനങ്ങളിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡിഎംകെ യൂത്ത് വിംഗ് പാലക്കാട് ജില്ലാ ഓര്‍ഗസൈസര്‍ ആയി അക്ബര്‍ കെയെ തെരഞ്ഞെടുത്തു.

ഡെപ്യൂട്ടി ഓര്‍ഗനൈസര്‍മാരായി പ്രജിത്ത് ആര്‍, സന്ദീപ് കെ, അനൂപ് ടിപി, മുഹമ്മദ് ഷിബിന്‍ കെ, വിനോദ് ആര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

യൂത്ത് വിംഗ് സംസ്ഥാന ഓര്‍ഗനൈസര്‍ ആര്‍എല്‍ പ്രിന്‍സാണ് വിവരം അറിയിച്ചത്. ഡിഎംകെ യൂത്ത് വിംഗ് കമ്മിറ്റികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാന കമ്മിറ്റി പുതിയ ഓർഗനൈസർമാരെ നിയമിച്ചത്.

Content Highlights: DMK gets new youth wing district officers

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us