
അമിതഭാരം കൊണ്ട് ഏറെ കാലം കടുത്ത മാനസിക ബുദ്ധിമുട്ട് താന്‍ അനുഭവിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടി സാറാ അലി ഖാന്‍. 96 കിലോ ഭാരമുണ്ടായിരുന്ന താന്‍ 45 കിലോയോളം ഭാരമാണ് കുറച്ചത്. ഭക്ഷണ ശീലം മാത്രമായിരുന്നില്ല തന്റെ അമിത വണ്ണത്തിന് കാരണമെന്നും ഗുരുതരമായ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ താന്‍ നേരിട്ടിരുന്നുവെന്നും സാറ വെളിപ്പെടുത്തി. രണ്‍വീര്‍ അല്ലാബാഡിയുടെ പോഡ്കാസ്റ്റിലായിരുന്നു സാറയുടെ വെളിപ്പെടുത്തല്‍.
ശരീരഭാരം കുറയ്ക്കാന്‍ ആവശ്യമായ പ്രചോദനം നല്‍കിയത് ചലച്ചിത്ര നിര്‍മ്മാതാവ് കരണ്‍ ജോഹറാണെന്ന് സാറ പറഞ്ഞു .
ഒരു സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി ശരീരഭാരം കുറയ്ക്കണമെന്ന കരണിൻ്റെ നിര്‍ദ്ദേശമാണ് തനിക്ക് ഫിറ്റ്‌നസ് യാത്ര ആരംഭിക്കാന്‍ പ്രചോദനമായതെന്നും സാറ വ്യക്തമാക്കി. ഇതിനിടയില്‍ തന്റെ ഫിറ്റനെസ് യാത്രയും അതിന് സഹയാകമായ കാരണങ്ങളും സാറ വ്യക്തമാക്കി.
സാറയുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിച്ച ശീലങ്ങള്‍
ജങ്ക് ഫുഡ്, റിഫൈന്‍ഡ് ഷുഗര്‍, സംസ്‌കരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കിയതായി സാറ വെളിപ്പെടുത്തി. കര്‍ശനമായി പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ഡയറ്റിൽ നിന്നും ഒഴിവാക്കി. ഇതുകൂടാതെ സൈക്ലിംഗ്, ഓട്ടം, പൈലേറ്റ്‌സ് തുടങ്ങിയ കാര്‍ഡിയോ വ്യായാമങ്ങള്‍ ഉള്‍പ്പെടുന്ന തീവ്രമായ ഫിറ്റ്‌നസ് ദിനചര്യയും ശക്തി പരിശീലനവും പ്രവര്‍ത്തന വ്യായാമങ്ങളും പിന്തുടർന്നിരുന്നു. വ്യായാമങ്ങള്‍ രസകരവും ആകര്‍ഷകവുമായി നിലനിര്‍ത്താന്‍ യോഗയും നൃത്തവും പരിശീലിച്ചു. ഇത്തരത്തിൽ അച്ചടക്കത്തോടെയുള്ള വ്യായാമവും ഭക്ഷണക്രമവും പ്രൊഫഷണല്‍ മാര്‍ഗനിര്‍ദേശവും തന്നെ സഹായിച്ചതായി സാറ പിങ്ക് വില്ലയ്ക്ക് നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.
PCOS മൂലം നേരിട്ട വെല്ലുവിളികള്‍
ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം അവരുടെ ശാരീരിക ആരോഗ്യവും അതിന്റെ ഫിറ്റ്‌നെസും വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ജീവിതത്തിലെ പല പ്രധാന ഘട്ടത്തിലും താന്‍ pcos കാരണം തളര്‍ന്നു പോയിട്ടുണ്ടെന്ന് സാറ വെളിപ്പെടുത്തി. തന്റെ അമിതഭാരത്തിന് പിന്നില്‍ pcos ന് വലിയ പങ്കുണ്ട്. രോഗാവസ്ഥ മൂലം കടുത്ത ക്ഷീണവും ഉത്കണ്ഠയും നേരിട്ടിരുന്നു.
ശരീരഭാരം കൂടുന്നതിനോ ചര്‍മ്മ പ്രശ്നങ്ങള്‍ക്കോ മാത്രമല്ല; ഇത് നിങ്ങളുടെ ഊര്‍ജ്ജ നിലകളെയും മാനസികാവസ്ഥയെയും ആത്മവിശ്വാസത്തെയും പോലും ബാധിക്കുന്നു. നിങ്ങളുടെ ശരീരം മികച്ചതായി തോന്നുന്നില്ലെങ്കില്‍, അത് നിങ്ങളുടെ മനസ്സിനെയും ബാധിക്കുക സ്വാഭാവികമാണെന്നും സാറ വ്യക്തമാക്കി.
Content Highlights- 'From 96 kg to 51 kg, Karan Johar inspired me to lose weight' Sara talks about her weight loss journey