
തന്റെ സഹോദരി ശമിത ഷെട്ടിക്ക് നല്‍കിയ ഡേറ്റിങ് ഉപദേശങ്ങളെ കുറിച്ച് ബോളിവുഡ് താരം ശില്‍പ്പ ഷെട്ടി. ബ്രേക്കപ്പിന് ശേഷം വരനെ കണ്ടെത്താന്‍ ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കാനാണ് ശില്‍പ്പ പറഞ്ഞതെന്നാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ സീസണ്‍ 3യില്‍ ഷമിത പറഞ്ഞത്. യഥാര്‍ത്ഥ പ്രണയം കണ്ടെത്തുന്നത് ഇന്നത്തെ കാലത്ത് ബുദ്ധിമുട്ടാണെന്നും സിംഗിളായി തുടരാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും ശമിത പറഞ്ഞപ്പോഴാണ് അനുയോജ്യനായ ഒരു പങ്കാളിയെ കണ്ടെത്താനായി നല്‍കിയ രസകരമായ ഉപദേശത്തെ കുറിച്ച് ശില്‍പ്പ തുറന്നുപറഞ്ഞത്.
തന്റെ സഹോദരിക്ക് വേണ്ടി അവിവാഹിതരായ പുരുഷന്മാരെ തിരയാറുണ്ടെന്നാണ് ശില്‍പ്പ പറയുന്നത്. ശമിത വിവാഹിതയായി കാണുകയെന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്നും ശില്‍പ്പ പറഞ്ഞു. ഡേറ്റിങ് ആപ്പില്‍ കാണുന്ന പയ്യന്മാരോട് വിവാഹിതരാണോയെന്ന് ചോദിക്കും. ശമിതയ്ക്ക് ഏറ്റവും അനുയോജ്യനായ ആളെ തന്നെ വേണമെന്നുള്ളതുകൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നതെന്നും ശില്‍പ്പ തമാശയായി പറഞ്ഞു.
നടിയും ഇന്റീരിയര്‍ ഡിസൈനറുമായ ശമിത നടന്‍ രാകേഷ് ബാപത്തുമായി റിലേഷന്‍ഷിപ്പിലായിരുന്നു. 2021ല്‍ ബിഗ് ബോസ് ഒടിടിയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. കുറച്ചുകാലത്തെ പ്രണയത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു.
Content Highlights: Shilpa Shetty reveales she recommends 'dating apps' to sister Shamita